UPDATES

കായികം

മലിങ്കയ്ക്ക് കൈയടിച്ച് ആരാധകര്‍; 12 മണിക്കൂറിനിടെ രണ്ട് മത്സരവും പത്ത് വിക്കറ്റും

രണ്ട് കളികള്‍ക്കിടയിലുമുള്ള ഇടവേള 12 മണിക്കൂര്‍. പിന്നിട്ട ദൂരം 2500 കിലോമീറ്റര്‍

ഐപിഎലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയെടുത്താല്‍ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക തന്നെയാണ് മുന്നില്‍. ഐപിഎല്‍ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റി. മുംബൈ ഇന്ത്യന്‍സിലൂടെ അദ്ദേഹം കളിക്കളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ലങ്കയില്‍ നടക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനായി ഐപിഎല്ലിലെ കുറച്ച് മല്‍സരങ്ങളില്‍ നിന്നും പിന്മാറുന്നതായി അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഐപിഎലില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയതോടെ മലിങ്ക മുംബൈക്കൊപ്പം ചേരുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കിടയില്‍ ഇന്ത്യയിലും ശ്രീലങ്കയിലും മത്സരങ്ങള്‍ കളിച്ച് കൈയടി നേടുകയാണ് ഇപ്പോള്‍ താരം.

ബുധനാഴ്ച രാത്രി ഇന്ത്യയില്‍ മുംബൈയില്‍ കളിച്ച താരം വ്യാഴാഴ്ച രാവിലെ ശ്രീലങ്കയിലെത്തി ആഭ്യന്തര മത്സരവും കളിച്ചു. പ്രായം തനിക്കൊരു വെല്ലുവിളിയല്ലെന്നു തെളിയിച്ചാണ് 35കാരന്‍ രണ്ടു വ്യത്യസ്ത ടീമുകള്‍ക്കുവേണ്ടി കളിച്ച് കാണിച്ചത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനെ ജയത്തിലേക്ക് നയിച്ച മലിങ്ക അടുത്തവിമാനത്തില്‍ ശ്രീലങ്കയിലേക്ക് പറന്നു. അവിടെ സൂപ്പര്‍ ഫോര്‍ പ്രൊവിന്‍ഷ്യല്‍ കപ്പില്‍ ഗാലെയ്ക്കായി കളിച്ചു. ഈ രണ്ട് കളികള്‍ക്കിടയിലുമുള്ള ഇടവേള 12 മണിക്കൂര്‍. പിന്നിട്ട ദൂരം 2500 കിലോമീറ്റര്‍.

കാന്‍ഡിക്കെതിരേ ഗാലെയെ നയിച്ച മലിംഗ 49 റണ്‍സ് വിട്ടുകൊടുത്ത് ഏഴുവിക്കറ്റെടുത്തു. മത്സരത്തില്‍ ടീമിന് 156 റണ്‍സിന്റെ ജയവും സമ്മാനിച്ചു. ബാറ്റിങ്ങില്‍ രണ്ടു റണ്‍സ് മാത്രമാണെടുത്തത്. ബുധനാഴ്ച മുംബൈയ്ക്കായും മലിംഗ തിളങ്ങിയിരുന്നു. മൂന്ന് ഓവറെറിഞ്ഞ പേസ് ബൗളര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍