UPDATES

കായികം

ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു; വിരമിക്കല്‍ തീയതി പുറത്തുവിട്ട് ലങ്കന്‍ നായകന്‍

.ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് ലസിത് മലിംഗ.

ശ്രീലങ്കയുടെ സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ബംഗ്ലാദേശിനെതിരവായ ആദ്യ മത്സരത്തിന് ശേഷമാകും താരത്തിന്റെ വിരമിക്കല്‍. ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ കഴിഞ്ഞ ദിവസം കൊളംബോയിലാണ് ഇക്കാര്യം അറിയിച്ചത്.

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ കളിക്കുമെന്നും അതിന് ശേഷം വിരമിക്കുമെന്നുമാണ് അദ്ദേഹം തന്നെ അറിയിച്ചതെന്ന് ദിമുത് കരുണരത്നെ പറഞ്ഞു. അതേസമയം ഈ വിഷയം ടീം സെലക്ടര്‍മവരോട് എങ്ങനെയാണ് പറഞ്ഞിരിക്കുന്നതെന്നും തനിക്ക് അറിയില്ലെന്ന്
കരുണരത്നെ പറഞ്ഞു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 26-ാം തിയതിയാണ് ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ 28, 31 തിയതികളില്‍ നടക്കും.

ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് ലസിത് മലിംഗ. മുപ്പത്തിയഞ്ചുകാരനായ താരം 219 ഇന്നിംഗ്സുകളില്‍ നിന്ന് 335 വിക്കറ്റ് നേടി. മുത്തയ്യ മുരളീധരന്‍(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് മലിംഗയുടെ മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്ന് 2011ല്‍ വിരമിച്ച താരം മറ്റ് ഫോര്‍മാറ്റുകളില്‍ തുടരുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍