ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനായി സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനൊപ്പം പരിഗണിക്കപ്പെടുന്ന താരമാണ് സച്ചിന്‍.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിം താരമായി ഇന്ത്യന്‍ ക്രിക്ക്റ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡ്, രണ്ടു തവണ വനിതാ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന കാതറിന്‍ ഫിറ്റ്‌സ്പാട്രിക്ക് എന്നിവരെയും സച്ചിനൊപ്പം ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. ലണ്ടനില്‍ നടന്ന ഐസിസി ഹാള്‍ ഓഫ് ഫെയിം ചടങ്ങിലായിരുന്നു പ്രഖ്യാപനം.
46 കാരനായ സച്ചിന്‍ ഈ നേട്ടം കൊയ്യുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ്. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, കപില്‍ ദേവ്, ബിഷന്‍ സിങ് ബേദി, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് സച്ചിനു മുന്നെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചവര്‍.
Has there ever been a cricketer quite like Sachin Tendulkar?
Last night, he was inducted into the ICC Hall of Fame alongside Allan Donald and Cathryn Fitzpatrick.
Watch some of his career highlights ⬇️ #ICCHallOfFame pic.twitter.com/1Nq8Y3rqTn
— ICC (@ICC) July 19, 2019
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനായി സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനൊപ്പം പരിഗണിക്കപ്പെടുന്ന താരമാണ് സച്ചിന്‍. വിവിധ ഫോര്‍മാറ്റുകളിലായി 100 സെഞ്ചുറിയും 34,357 റണ്‍സും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച പേസ് ബോളര്‍മാരില്‍ ഒരാളായിരുന്നു അന്‍പത്തിരണ്ടുകാരനായ അലന്‍ ഡൊണാള്‍ഡ്. ടെസ്റ്റില്‍ 330 വിക്കറ്റുകളും ഏകദിനത്തില്‍ 272 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2003ല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച പുരുഷ, വനിതാ താരങ്ങളെ ഉള്‍പ്പെടുത്തി 2009 ജനുവരിയിലാണ് ഐസിസി ഹാള്‍ ഓഫ് ഫെയിം ഏര്‍പ്പെടുത്തിയത്.