UPDATES

കായികം

ഇന്ത്യന്‍ പരിശീലകനാകാന്‍ സന്നദ്ധത അറിയിച്ച് പ്രമുഖരുടെ നിര

കഴിഞ്ഞ തവണ ദൗര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സെവാഗ് ഇന്ത്യന്‍ പരിശീലകനാകാതെ പോയത്.

ഇന്ത്യന്‍ ക്രിക്കറ്റിന് പൃതിയ പരിലശീലകനെ കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ബിസിസിഐ. പരിശീലകന് വേണ്ട യോഗ്യതകളും ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷള്‍ ഈ മാസം 30 വരെ സമര്‍പ്പിക്കാം. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ മുന്‍ ഇന്ത്യന്‍ താരമുള്‍പ്പെടെ പ്രമുഖരുടെ നിരയുണ്ട്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധന, ഓസീസ് താരം ടോം മൂഡി, ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേസ്റ്റണ്‍ എന്നിവരാണ് ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷിച്ചവരില്‍ പ്രമുഖരെന്നാണ് സൂചന. രവി ശാസ്ത്രിയും ഒരു വട്ടം കൂടി ഇന്ത്യന്‍ പരിശീലകനാകാന്‍ ശ്രമിച്ചേക്കും.

കഴിഞ്ഞ തവണ ദൗര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സെവാഗ് ഇന്ത്യന്‍ പരിശീലകനാകാതെ പോയത്. ഫൈനല്‍ റൗണ്ടില്‍ രവി ശാസ്ത്രിയോട് പരാജയപ്പെട്ടാണ് സെവാഗ് പുറത്തായത്. മഹേല ജയവര്‍ധയാകട്ടെ ഇതാദ്യമായാണ് ഇന്ത്യയുടെ കോച്ചാകാന്‍ അപേക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2016 ഇംഗ്ലീഷ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയിരുന്നു ജയവര്‍ധന. തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായും സേവനം അനുഷ്ഠിച്ചു.

ഓസീസ് താരം ടോം മൂഡി ശ്രീലങ്കയെ ലോകകപ്പ് ഫൈനലിലെത്തിച്ചതോടെയാണ് ശ്രദ്ധേയനായത്. ഐപിഎല്‍ ടീമായ സണ്‍റൈസസ് ഹൈദരാബാദിന്റെ കോച്ചായിരുന്നു മൂഡി. അതെസമയം ഗാരി കേസ്റ്റണ്‍ ആകട്ടെ ഇന്ത്യയ്ക്ക് ലോകകപ്പ് നേടി കൊടുത്ത പരിശീലകനാണ്. 2011ല്‍ ഇന്ത്യ ലോകകിരീടം നേടുമ്പോള്‍ കേസ്റ്റണായിരുന്നു ഇന്ത്യയുടെ കോച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍