UPDATES

കായികം

‘ഒരു ഇന്നിങ്‌സിൽ പത്ത് വിക്കറ്റ്’: കുംബ്ലെയുടെ നേട്ടം ആവര്‍ത്തിച്ച് ഇന്ത്യന്‍ താരം റെക്സ് രാജ്‌കുമാർ

മൂന്ന് തവണ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റുകള്‍ വിക്കറ്റുകള്‍ വീഴ്ത്തിയ റെക്‌സിന് മൂന്നുതവണയും ഹാട്രിക്ക് നഷ്ടമായി.

ടെസ്റ്റില്‍ പത്തില്‍ പത്തുവിക്കറ്റും നേടി ചരിത്രം കുറിച്ച അനില്‍ കുംബ്ലെയുടെ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ ബൗളര്‍. കുബ്ലെയുടെ നേട്ടം രാജ്യാന്തര ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നെങ്കില്‍ മണിപ്പുരിന്റെ റെക്‌സ് രാജ്കുമാര്‍ സിംഗെന്ന ഇടംകൈയന്‍ പേസറുടെ നേട്ടം അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെയാണ്. 9.5 ഓവറില്‍ 11 റണ്‍സ് വഴങ്ങിയാണ് രാജ്കുമാര്‍ സിംഗ് 10 വിക്കറ്റും സ്വന്തമാക്കിയത്.

റെക്‌സിന്റെ ബൗളിംഗ് മികവില്‍ മണിപ്പൂര്‍ അരുണാചലിനെ രണ്ടാം ഇന്നിംഗ്‌സില്‍ 19 ഓവറില്‍ വെറും 36 റണ്‍സിന് പുറത്താക്കി. മൂന്ന് തവണ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റുകള്‍ വിക്കറ്റുകള്‍ വീഴ്ത്തിയ റെക്‌സിന് മൂന്നുതവണയും ഹാട്രിക്ക് നഷ്ടമായി. അഞ്ച് ബാറ്റ്‌സ്മാന്‍മാരെ റെക്‌സ് ബൗള്‍ഡാക്കിയപ്പോള്‍ രണ്ട് പേരെ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നുപേരെ ക്യാച്ചെടുത്ത് പുറത്താക്കി. റെക്‌സിന്റെ ബൗളിംഗ് പ്രകടനമാണ് മണിപ്പൂരിനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിലെ ഏഴാം ഓവറിലാണ് റെക്‌സ് ആദ്യ വിക്കറ്റ് നേട്ടം കുറിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്തിരുന്ന റെക്‌സ് മത്സരത്തിലാകെ 15 വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ അരുണാചല്‍ 138 റണ്‍സിന് പുറത്തായിരുന്നു.   ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ റെക്‌സ് മണിപ്പൂരിനായി അരങ്ങേറിയിരുന്നു. രണ്ട് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റാണ് രഞ്ജിയില്‍ റെക്‌സിന്റെ സമ്പാദ്യം. 1999ല്‍ പാക്കിസ്ഥാനെതിരെ നടന്ന ഡല്‍ഹി ടെസ്റ്റിലാണ് കുംബ്ലെ ഒരു ഇന്നിംഗ്‌സിലെ 10 വിക്കറ്റും വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ക്കുശേഷം ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ബൗളറാണ് കുംബ്ലെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍