UPDATES

സോഷ്യൽ വയർ

പഞ്ചാബിനെതിരെ മങ്കാദിങിന് ആന്ദ്രെ റസല്‍ തയാറായില്ല; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ജോസ് ബട്‌ലറെ മങ്കാദിംഗ് രീതിയില്‍ രവിചന്ദ്രന്‍ അശ്വിന്‍ റണ്ണൗട്ടാക്കിയതാണ് വിവാദങ്ങളുടെ തുടക്കം.

ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച മങ്കാദിങ് വിവാദം കെട്ടടങ്ങിയിട്ടില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബും, രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിലുണ്ടായ മങ്കാദിങ് വിവാദത്തിന് ശേഷം ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയും മങ്കാദിംഗ് വിക്കറ്റ് കാണാനുള്ള അവസരം ഉണ്ടായതായി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ നൈറ്റ് റൈഡേഴ്‌സ് താരമായ ആന്ദ്രെ റസല്‍ വിവാദ വിക്കറ്റെടുക്കാന്‍ തയാറായില്ല. ഈ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 219 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് പഞ്ചാബ് ബാറ്റ് ചെയ്യുമ്പോ
ളായിരുന്നു സംഭവം.

ആന്ദ്രെ റസല്‍ പന്തെറിയാന്‍ ആക്ഷന്‍ എടുത്തപ്പോള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം മയങ്ക് അഗര്‍വാള്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ ക്രീസിന് പുറത്തായിരുന്നു. ഈ സമയം റസല്‍ പന്തെറിയാതെ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റ് പന്ത് മുട്ടിച്ചിരുന്നെങ്കില്‍ അഗര്‍വാളിനെ പുറത്താക്കാമായിരുന്നു. ഇപ്പോള്‍ ആന്ദ്രെ റസലിന്റെ ഓവറുകളില്‍ മയങ്ക് അഗര്‍വാള്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ ക്രീസ് വിട്ട് പുറത്ത് നില്‍ക്കുന്നതി ന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും  വൈറലാണ്.

നേരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബും, രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെ രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ മങ്കാദിംഗ് രീതിയില്‍ രവിചന്ദ്രന്‍ അശ്വിന്‍ റണ്ണൗട്ടാക്കിയതാണ് വിവാദങ്ങളുടെ തുടക്കം. സംഭവത്തില്‍ അശ്വിനെ അനുകൂലിച്ചും, എതിര്‍ത്തും ആരാധകര്‍ രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍