UPDATES

കായികം

ക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോര്‍ഡ് പിറന്നു; പത്തുപേരും അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി

വയനാടിനെതിരേ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ കാസര്‍കോട് ടീമിന്റെ പത്തുപേരും പൂജ്യത്തിന് പുറത്തായി.

ലോകക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ അപൂര്‍വ റെക്കോര്‍ഡിനെ കുറിച്ചാണ് ക്രിക്കറ്റ് ലോകം ചര്‍ച്ചചെയ്യുന്നത്. ഒരു ടീമിലെ പത്തുപേരും അക്കൗണ്ട് തുറക്കും മുമ്പെ പവലിയനില്‍ തിരിച്ചെത്തുക. നാണക്കേടിന്റെ അപൂര്‍വ റെക്കോഡ് പിറന്നത് മലപ്പുറത്താണ്. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 19 അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ കാസര്‍കോട് ടീമിനാണ് അപൂര്‍വ റെക്കോഡ്. ഇന്നിംഗ്‌സില്‍ നാലു റണ്‍സാണ് കാസര്‍കോടിന് ലഭിച്ചത്. അതും എക്‌സ്ട്രാസിലൂടെയാണ് ഈ റണ്‍ ടീമിന് നേടാനായതും.

വയനാടിനെതിരേ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ കാസര്‍കോട് ടീമിന്റെ പത്തുപേരും പൂജ്യത്തിന് പുറത്തായി.എല്ലാവരും പുറത്തായതാകട്ടെ ഒരേ രീതിയിലും, ക്ലീന്‍ ബൗള്‍ഡ്. വയനാട് ബൗളര്‍മാര്‍ കനിഞ്ഞുനല്‍കിയ നാല് എക്‌സ്ട്രാ റണ്‍സ് ഉണ്ടായിരുന്നതിനാല്‍ ടീം സ്‌കോര്‍ പൂജ്യമാകാതെ കാസര്‍കോട് രക്ഷപ്പെട്ടു. അഞ്ചു റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വയനാട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആദ്യ ഓവറില്‍ തന്നെ വിജയം നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍