UPDATES

കായികം

ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ ആകര്‍ഷകമാക്കാന്‍ പുത്തന്‍ നിര്‍ദ്ദേശങ്ങളുമായി എംസിസി

എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ ഇന്‍സൈഡ് എഡ്ജ് പോലുള്ളവ വ്യക്തമാണെങ്കില്‍ ആ സമയം തന്നെ ഇക്കാര്യം ടിവി അമ്പയറെ അറിയിക്കണം.

ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുത്തന്‍ നിര്‍ദ്ദേശങ്ങളുമായി ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന സമിതിയായ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി).ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളുടെ ജനപ്രീതി നഷ്ടപ്പെടുന്നു എന്ന കണ്ടെത്തലാണ് മത്സരങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സ്‌ലോ ഓവറര്‍ റേറ്റുകള്‍ മത്സരങ്ങളില്‍ കൂടുതല്‍ സമയം പാഴാക്കുന്നു. ഇത് പരിഹരിക്കുന്നതിന് ടൈമര്‍ ക്ലോക്ക് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. പരിമിത ഓവര്‍ ക്രിക്കറ്റിലെന്നപോലെ ടെസ്റ്റിലും നോ ബോളുകള്‍ക്ക് ഫ്രീ ഹിറ്റ് അനുവദിക്കണമെന്നതും സമിതിയുടെ നിര്‍ദ്ദേശത്തിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരേതരം പന്ത് തന്നെ എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ഒരു ഓവര്‍ പൂര്‍ത്തിയാവു്‌ബോള്‍ തന്നെ സ്റ്റേഡിയത്തില്‍ ബിഗ് സ്‌ക്രീനില്‍ ടൈമര്‍ ക്ലോക്കില്‍ 45 സെക്കന്‍ഡ് മുതല്‍ കൗണ്ട് ഡൗണ്‍ തുടങ്ങും. ഇത് പൂജ്യത്തിലെത്തുന്നതിന് മുമ്പ് അടുത്ത ഓവര്‍ തുടങ്ങിയിരിക്കണം.

പുതിയ ബാറ്റ്‌സ്മാനാണ് സ്‌ട്രൈക്കിലെങ്കില്‍ ഇത് 60 സെക്കന്‍ഡും പുതിയ ബൗളറാണ് പന്തെറിയാനെത്തുന്നതെങ്കില്‍ 80 സെക്കന്‍ഡും ആയി ഉയര്‍ത്തും. 45 സെക്കന്‍ഡ് പൂര്‍ത്തിയാവും മുമ്പ് ഏത് ടീമാണോ തയാറാവാത്തത് അവര്‍ക്ക് ആദ്യം താക്കീത് നല്‍കും. വീണ്ടും ഇതാവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പിഴയായി വിധിക്കും. വിക്കറ്റ് വീഴുമ്പോഴും ഇതേരീതിയില്‍ ടൈമര്‍ സംവിധാനം ഉപയോഗിക്കും. ഇത് ഡ്രസ്സിംഗ് റൂമില്‍ നിന്ന് പിച്ചിലേക്കുള്ള ദൂരം അനുസരിച്ച് ഓരോ ഗ്രൗണ്ടിനും വ്യത്യസ്തമായിരിക്കും. ഡ്രിങ്ക്‌സ് ബ്രേക്ക് സമയത്തും സമാനമായ രീതിയില്‍ ടൈമര്‍ സംവിധാനം ഉപയോഗിക്കും. ഡിആര്‍എസ് തീരുമാനങ്ങളില്‍ ബാറ്റ്‌സ്മാന്‍ ഔട്ട് അല്ലെന്ന് ടിവി പ്രൊഡക്ഷന്‍ ടീമിന് മനസിലായാല്‍ റീപ്ലേകള്‍ കാണാന്‍ നില്‍ക്കാതെ അതേസമയം തന്നെ ടിവി അമ്പയറിന് വേഗത്തില്‍ വിവരം കൈമാറണം.

എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ ഇന്‍സൈഡ് എഡ്ജ് പോലുള്ളവ വ്യക്തമാണെങ്കില്‍ ആ സമയം തന്നെ ഇക്കാര്യം ടിവി അമ്പയറെ അറിയിക്കണം.നോ ബോളുകള്‍ക്ക് ഫ്രീ ഹിറ്റ് ഏര്‍പ്പെടുണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഫ്രീ ഹിറ്റ് ഏര്‍പ്പെടുത്തുന്നത് ടെസ്റ്റിനെ ആകര്‍ഷകമാക്കില്ലെങ്കിലും ബൗളര്‍മാര്‍ നോ ബോളുകള്‍ എറിയുന്നത് കുറക്കാന്‍ സഹായകരമാകുമെന്നാണ് എംസിസിയുടെ വിലയിരുത്തല്‍.
എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ഒരേ നിലവാരത്തിലുള്ള പന്തുകള്‍ ഉപയോഗിക്കണം. ഇന്ത്യയില്‍ എസ്ജി പന്തുകളും ഇംഗ്ലണ്ടില്‍ ഡ്യൂക് പന്തുകളും ഓസ്‌ട്രേലിയയില്‍ കൂക്കബുര പന്തുകളുമാണ് നിലവില്‍ ഉപയോഗിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍