മലിംഗയെ പോലെ സോഫ്റ്റ്ബോള്‍ ക്രിക്കറ്റിലൂടെ തന്നെയാണ് തുഷാരയുടെ വരവും.
ലസിത് മലിംഗയുടെ വിരമിക്കല്‍ ശ്രീലങ്കന്‍ ടീമില്‍ വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. പല മത്സരങ്ങളിലും ലങ്കയ്ക്ക് വിജയം നേടി നല്കിയ താരമായിരുന്നു ലസിത് മലിംഗ. താരത്തിന് പകരം ആരെ കണ്ടെത്തുമെന്ന ചര്‍ച്ചയിലായിരുന്നു ശ്രീലങ്കന്‍ ടീം. ഇപ്പോഴിതാ മലിംഗയ്ക്ക് പകരം ഇപ്പോള്‍ ഒരു താരത്തെ കണ്ടെത്തിയിരിക്കുകയാണ് ശ്രീലങ്ക. നുവാന്‍ തുഷാരയെന്ന ലങ്കന്‍ ബൗളറാണ് സാക്ഷാല്‍ ലസിത് മലിംഗയുടേതിന് സാമാനമായ ആക്ഷനുമായി ശ്രദ്ധ നേടുന്നത്. ബൗളിങ് ആക്ഷനില്‍ മാത്രമല്ല ചുരുണ്ട മുടിയും കട്ടിയുള്ള പുരികങ്ങള്കൊണ്ടുകൂടി തുഷാര മലിംഗ തന്നെയെന്നും ആരാധകര്‍ പറയുന്നു.
കൂട്ടുകാര്‍ക്കിടയില്‍ ‘പൊടി’ (ചെറുത്) എന്നാണ് നുവാന്‍ തുഷാര അറിയപ്പെടുന്നത്. 24-കാരനായ താരം അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 10 ലിസ്റ്റ് എ മത്സരങ്ങളും 14 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 35 വിക്കറ്റുകളാണ് ഇതുവരെയുള്ള സമ്പാദ്യം. താന്‍ മലിംഗയെ അനുകരിക്കുകയല്ലെന്നും ഈ ആക്ഷന്‍ സ്വാഭാവികമായി ലഭിച്ചതാണെന്നുമാണ് തുഷാരയുടെ പക്ഷം.
മലിംഗയെ പോലെ സോഫ്റ്റ്ബോള്‍ ക്രിക്കറ്റിലൂടെ തന്നെയാണ് തുഷാരയുടെ വരവും. ലസിത് മലിംഗയെ കാണാനും അദ്ദേഹത്തില്‍ നിന്ന് ബൗളിങ് പാഠങ്ങള്‍ പഠിക്കാനും തുഷാരയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആളുകള്‍ താന്‍ മലിംഗയുടെ ആക്ഷന്‍ അനുകരിക്കുകയാണെന്ന് പറയാറുണ്ടെന്നും പക്ഷേ ചെറുപ്പം മുതല്‍ തന്നെ ഇങ്ങനെയാണ് താന്‍ ബൗള്‍ ചെയ്യാറുള്ളതെന്നും തുഷാര പറഞ്ഞു.
Action familiar??
Talent is real.. Time to groom the right way!! #nuwanthushara @MahelaJay @KumarSanga2 @Angelo69Mathews @daniel86cricket pic.twitter.com/rnKYyAqr6x— Kalhara Hapuarachchi (@kalhara18) July 4, 2017