UPDATES

കായികം

കോഹ്‌ലിയുടെയും അംലയുടെയും റെക്കോര്‍ഡ് തകര്‍ത്ത് ഓസിസിന്റെ പെണ്‍പുലി

വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ 121 റണ്‍സെടുത്ത ലാനിങിന്റെ  ഇന്നിങ്സില്‍ 12 ബൗണ്ടറികളും നാലു സിക്സറുകളുമുള്‍പ്പെട്ടിരുന്നു.

വനിതാ ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ആന്റിഗ്വയില്‍ നടന്ന ഏകദിനത്തില്‍ തന്റെ പതിമൂന്നാം ഏകദിന സെഞ്ച്വറി കുറിച്ചാണ് ലാനിങ് ചരിത്രനേട്ടത്തിലെത്തിയത്. നേട്ടത്തോടെ ഇന്ത്യന്‍ നായകനും വിരാട് കോഹ്‌ലിയുടെയും ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെയും റെക്കോര്‍ഡും മറികടന്നു ലാനിങ്. ഏകദിനത്തില്‍ അതിവേഗത്തില്‍ 13 സെഞ്ച്വറികള്‍ കുറിച്ച ക്രിക്കറ്റ് താരമന്ന റെക്കോര്‍ഡ് ലാനിങ് നേടിയത്. 76 ഇന്നിങ്സുകളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. നേരത്തേ ഈ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ പേരിലായിരുന്നു. 83 ഇന്നിങ്സുകളിലായിരുന്നു താരത്തിന്റെ നേട്ടം. 86 ഇന്നിങ്സുകളില്‍ നിന്നും 13 സെഞ്ച്വറികളടിച്ച കോഹ്‌ലിയായിരുന്നു രണ്ടാംസ്ഥാനത്ത്.

വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ 121 റണ്‍സെടുത്ത ലാനിങിന്റെ  ഇന്നിങ്സില്‍ 12 ബൗണ്ടറികളും നാലു സിക്സറുകളുമുള്‍പ്പെട്ടിരുന്നു. ലാനിങിനെക്കൂടാതെ സ്റ്റാര്‍ ബാറ്റ്സ് വുമണായ അലീസ ഹീലിയും 122 റണ്‍സോടെ കളിയില്‍ തിളങ്ങി. മല്‍സരത്തില്‍ 178 റണ്‍സിനു വിന്‍ഡീസിനെ ഓസീസ് തകര്‍ത്തുവിടുകയും ചെയ്തു.
നിലവില്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ നേടിയ വനിതാ താരമെന്ന റെക്കോര്‍ഡ് ലാനിങിന്റെ പേരിലാണ്. 107 ഏകദിനങ്ങളില്‍ നിന്നും 3216 റണ്‍സ് ലാനിങ് നേടിയ താരം 13 സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍