UPDATES

കായികം

ലയണല്‍ മെസിക്ക് വീണ്ടും റെക്കോര്‍ഡ്; ബാഴ്സലോണയ്ക്ക് ജയം

ജെറാര്‍ഡ് പിക്കിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് മെസ്സി ഗോളാക്കി മാറ്റിയത്.

ലാലീഗയില്‍ വല്ലഡോലിഡിനെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ വല്ലദോയിഡിനെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. ലയണല്‍ മെസ്സിയാണ് ബാഴ്സലോണയുടെ വിജയ ഗോള്‍ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. 43ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെ മെസി ഗോള്‍ നേടിയത്. ഈ ഗോളോടെ തുടര്‍ച്ചയായി പതിനൊന്ന് സീസണുകളില്‍ 30ലധികം ഗോള്‍ നേടുന്ന താരമായി മെസി. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളില്‍ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് മെസി. 2008-2009 സീസണിലാണ് മെസി 30ലധികം ഗോള്‍ നേടി തുടക്കമിടുന്നത്. ആ സീസണില്‍ 38 ഗോളുകളാണ് വിവിധ ടൂര്‍ണമെന്റുകളില്‍ ബാഴ്സക്കായി മെസി നേടിയത്. 2018-19 സീസണിലെത്തുമ്പോള്‍ ഗോള്‍ നേട്ടം 30ല്‍ എത്തി. ബാഴ്സയുടെ ജേഴ്സിയില്‍ മെസിക്ക് ഇനിയും മത്സരങ്ങളുണ്ട്. 2011-12 സീസണിലാണ് മെസി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 73 ഗോളുകളാണ് ആ സീസണില്‍ മെസി കണ്ടെത്തിയത്.

ജെറാര്‍ഡ് പിക്കിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് മെസ്സി ഗോളാക്കി മാറ്റിയത്. അതെ സമയം കുട്ടിഞ്ഞ്യോ വഴി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിക്കാന്‍ മെസ്സിക്ക് സാധിച്ചില്ല. മുന്‍ ബാഴ്സ താരം കൂടിയായ റയല്‍ വല്ലദോയിഡ് താരം ജോര്‍ഡി മാസിപ് മെസ്സിയുടെ പെനാല്‍റ്റി സേവ് ചെയ്തു. ജയത്തോടെ ലാലീഗയില്‍ 54 പോയിന്റോടെ ബാഴ്സ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെ അപേക്ഷിച്ച് ഏഴ് പോയിന്റ് കൂടുതലാണ് ബാഴ്സയ്ക്ക്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍