താരത്തിന്റെ തെറ്റായ പെരുമാറ്റത്തിനെതിരെ അമ്പയര്‍മാരായ നിതിന്‍ മേനോനും ഇയാന്‍ ഗൗള്‍ഡും പ്രതികരിക്കുകയായിരുന്നു.
ഐപിഎല്‍ 12 ാം സീസണില്‍ മുംബൈ – ചെന്നൈ കലാശ േപാരാട്ടത്തില്‍ അമ്പയര്‍മാര്‍മാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച മുംബൈ താരം പൊള്ളാടിനെതിരെ നടപടി. അമ്പയര്‍മാര്‍ വൈഡ് ബോള്‍ വിളിക്കാതിരുന്നതിരെ പൊള്ളാര്‍ഡ് പ്രതിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ താരത്തിന് പിഴ വിധിക്കുകയായിരുന്നു. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴയായി വിധിച്ചത്. 41 റണ്‍സ് നേടി പുറത്താകാതെ നിന്ന താരമാണ് മുംബൈയെ 149 റണ്‍സിലേക്ക് എത്തിയ്ക്കുവാന്‍ സഹായിച്ചത്.
— adarsh kumar (@adarshk06684881) May 12, 2019
എന്നാല്‍ അവസാന ഓവറില്‍ ഡ്വെയിന്‍ ബ്രാവോയുടെ പന്ത് വൈഡ് വിളിക്കാതിരുന്നതിനെതിരെയായിരുന്നു പൊള്ളാര്‍ഡിന്റെ പ്രതിഷേധം.
ബ്രാവോ പന്തെറിയാന്‍ വന്നപ്പോള്‍ ക്രീസില്‍ നിന്ന് വളരെ ദൂരെ മാറി ബാറ്റ് ചെയ്യാന്‍ നിന്ന് പൊള്ളാര്‍ഡ് പന്ത് എറിയുന്നതിനു തൊട്ട് മുമ്പ് പിന്മാറുകയായിരുന്നു. താരത്തിന്റെ തെറ്റായ പെരുമാറ്റത്തിനെതിരെ അമ്പയര്‍മാരായ നിതിന്‍ മേനോനും ഇയാന്‍ ഗൗള്‍ഡും പ്രതികരിക്കുകയായിരുന്നു.