UPDATES

കായികം

ലോകകപ്പില്‍ വമ്പന്‍ അട്ടിമറികള്‍ക്ക് കാത്തിരിക്കാം; മുന്‍ ഇംഗ്ലണ്ട് നായകന്‍ പറയുന്നു

ഐസിസി ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പുറത്താകലില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലില്‍ കടന്നാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടുന്നത്.

എല്ലാ ലോകകപ്പുകളില്‍ സംഭവിക്കുന്നതുപോലെ വലിയ അട്ടിമറികള്‍ ക്രിക്കറ്റ് ലോകകപ്പില്‍ സംഭവിക്കാറില്ലെങ്കിലും ചുരുക്കം ചില അട്ടിമറികള്‍ ഇത്തവണ പ്രതീക്ഷിച്ചിരിക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ വെളിപ്പെടുത്തുന്നത്. ശക്തരെ വരെ അട്ടിമറിക്കാന്‍ സാധ്യതയേറെയുള്ള ടീമുകളും ഇത്തവണ ലോകകപ്പിന് എത്തുന്നുണ്ട്. മൈക്കല്‍ വോണ്‍ ചൂണ്ടി കാണിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ടീമിനെ തന്നെയാണ്.

അഫ്ഗാനിസ്ഥാന്റെ ചരിത്ര ടെസ്റ്റ് വിജയത്തിനു ശേഷം ടീമിനെ അനുമോദിച്ച് ട്വീറ്റ് ഇട്ട മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ അട്ടിമറികള്‍ സൃഷ്ടിക്കുവാന്‍ ശേഷിയുള്ള ടീമാണെന്നും പറയുകയാണ്. ഒന്നല്ല രണ്ട് ടീമുകളെ വരെ ടീം ടൂര്‍ണ്ണമെന്റില്‍ അട്ടിമറിയ്ക്കുവാനുള്ള സാധ്യത താന്‍ കാണുന്നുണ്ടെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പുറത്താകലില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലില്‍ കടന്നാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടുന്നത്. മികച്ച പ്രതിഭകളുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്നും ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിരകള്‍ ഇവരാകുമെന്നും വോണ്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍