UPDATES

കായികം

ഇത് സംഭവിച്ചാല്‍ അവര്‍ ലോകകപ്പ് നേടും; പ്രവചനവുമായി മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുയാണ് ഇന്ത്യ

ലോകകപ്പില്‍ കിരീട ഫേവറേറ്റുകള്‍ എന്ന് എല്ലാവരും പറഞ്ഞ ടീമായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മത്സരത്തിലേക്കിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ച ഇംഗ്ലീഷ് നിര ഇപ്പോള്‍ സെമിയില്‍ കടന്നു കയറുമോ എന്നത് തന്നെ സംശയമായിരിക്കുകയാണ്. എന്നാല്‍ മികച്ച ടീം എന്ന് എല്ലാവരും പറഞ്ഞ ഇന്ത്യയാകട്ടെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് കിരീട പ്രതീക്ഷ ഉയര്‍ത്തുന്നു. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും കരുത്തു കാണിച്ചതോടെ ഏതൊരു ടീമിനെയും തകള്‍ക്കാനുള്ള കെല്‍പുള്ളവരാണ് ടീം ഇന്ത്യയെന്ന് തെളിഞ്ഞ് കഴിഞ്ഞു.

ഇപ്പോള്‍ ലോകകപ്പ് ഉയര്‍ത്തുന്ന ടീം ഏതെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയെ തോല്‍പിക്കാന്‍ കഴിയുന്ന ടീമായിരിക്കും ലോകകപ്പ് നേടുക എന്നതാണ് താരം ട്വിറ്ററില്‍ കുറിച്ചത്. കോഹ്‌ലി പടയിലുള്ള താരത്തിന്റെ വിശ്വാസമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 125 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ നേടിയതിന് പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ പ്രതികരണം. ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് ഇന്ത്യ.

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുയാണ് ഇന്ത്യ. സെമി പ്രവേശം ഇതിനകം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട് ടീം ഇന്ത്യ.ആറ് മത്സരങ്ങളില്‍ ഒരെണ്ണം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മറ്റ് അഞ്ചിലും വിജയിച്ചാണ് ടീം മുന്നേറുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍