UPDATES

കായികം

വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് പുതിയ ഉയരങ്ങള്‍

രണ്ടാം ഏകദിനത്തില്‍ 81 റണ്‍സ് കൂടി നേടിയാല്‍ അതിവേഗം 10000 റണ്‍സടിക്കുന്ന ബാറ്റ്സ്മാനെന്ന ലോക റെക്കോര്‍ഡ് കോഹ്‌ലിക്ക്സ്വന്തമാക്കാം

ഓരോ മത്സരത്തില്‍ തിളങ്ങുമ്പോഴും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പേരില്‍ ഒരു റെക്കോര്‍ഡെങ്കിലും കുറിക്കപ്പെടും.  ഇതാ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം കോഹ്‌ലി മറ്റൊരു റെക്കോര്‍ഡിനരികെ എത്തിയിരിക്കുന്നു. വിശാഖപ്പട്ടണത്ത് നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ 81 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കും. ഒപ്പം അതിവേഗം 10000 റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനെന്ന ലോക റെക്കോര്‍ഡും താരത്തിന് സ്വന്തമാക്കാനാകും.

നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഏകദിനത്തില്‍ അതിവേഗം 10000 റണ്‍സിലെത്തിയതിന്റെ റെക്കോര്‍ഡ്. 259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയതെങ്കില്‍ 204 ഇന്നിംഗ്‌സുകളില്‍ നിന്ന് 9919 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ സമ്പാദ്യം.  212 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള കോലി  58.69 റണ്‍സ് ശരാശരിയിലാണ് 9919 റണ്‍സടിച്ചത്. ഇതില്‍ 36 സെഞ്ചുറിയും 48 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 263 ഇന്നിംംഗ്‌സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയാണ് നിലവില്‍ അതിവേഗക്കാരുടെ പട്ടികയില്‍ രണ്ടാമന്‍. 266 ഇന്നിംഗ്‌സുകളില്‍ 10000 ക്ലബ്ബിലെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.

ആദ്യ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയോടെ 60 രാജ്യാന്തര സെഞ്ചുറി നേട്ടത്തില്‍ കോഹ് ലി എത്തിയിരിന്നു. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്മാനും കോലിയാണ്. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയതെങ്കില്‍ സച്ചിന്‍ കോലിയേക്കാള്‍ 40 ഇന്നിംഗ്‌സുകള്‍ അധികം കളിച്ചാണ് 60 രാജ്യാന്തര സെഞ്ചുറി നേട്ടത്തിലെത്തിയത്.

സെഞ്ചുറികളുടെ നായകനായി കൊഹ്‌ലി; ഉയര്‍ന്ന സ്‌കോറുകള്‍ വെട്ടിപ്പിടിച്ച് രോഹിത്ത്, റെക്കോര്‍ഡ് പെരുമഴ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍