UPDATES

കായികം

200 ഏകദിനങ്ങള്‍ കളിച്ച ആദ്യ വനിതയാണ് ഇന്ത്യയുടെ മിതാലി രാജ്

എട്ട് വിക്കറ്റിന് ന്യൂസിലാന്റ് ഇന്ത്യയെ പരാജയപ്പെടുത്തി.

കരിയറില്‍ പുത്തന്‍ നേട്ടവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ന് ന്യൂസിലാന്റിനെതിരെയുള്ള മത്സരത്തില്‍ മൈതാനത്തിനിറങ്ങിയതോടെ ഇറങ്ങിയതോടെ 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതയായി മിതാലി മാറി. ലോക ക്രിക്കറ്റിലെ തന്നെ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന താരത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് ആരാധകര്‍.
തന്റെ 192ആം ഏകദിനത്തില്‍ മുന്‍ ഇംഗ്ലണ്ട് നായിക കെ. എഡ്വാര്‍ഡ്‌സിനെ മറികടന്ന് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വനിത എന്ന നേട്ടം മിതാലി നേരത്തെ സ്വന്തമാക്കിയിരുന്നു. 1999ല്‍ ഐര്‍ലാന്റിനെതിരെയാണ് മിതാലി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് 161 റണ്‍സിന്റെ വിജയം ഇന്ത്യക്ക് സമ്മാനിക്കാന്‍ മിതാലിക്കായി. ഇതു കൂടാതെ നിരവധി റെക്കോര്‍ഡുകളും മിതാലിയുടെ പേരിലുണ്ട്. ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ്, ഏറ്റവും കൂടുതല്‍ തവണ നായികയായി ടീമിനെ നയിച്ച താരം, ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ മിതാലിയുടെ പേരിലുണ്ട്.

ന്യുസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ പെണ്‍പുലികള്‍ നേരത്തെ പരമ്പര ഉറപ്പിച്ചിരുന്നു. പക്ഷെ, മൂന്നാം ഏകദിനത്തില്‍ വിജയം കിവികള്‍ക്ക് ഒപ്പമായിരുന്നു. എട്ട് വിക്കറ്റിന് ന്യൂസിലാന്റ് ഇന്ത്യയെ പരാജയപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍