UPDATES

കായികം

ടി-20 വനിതാ ലോകകപ്പ് സെമിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നു

മിതാലിയെ പുറത്താക്കിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന ആരോപണം ബിസിസിഐ അന്വേഷിക്കുകയാണ്.

ടി20 വനിതാ ലോകകപ്പ് സെമിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് സൂപ്പര്‍താരം മിതാലി രാജ് ടി20 ക്രിക്കറ്റില്‍നിന്നും വിരമിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ ടീമില്‍ നിലവിലുള്ളവരില്‍ പരിചയ സമ്പന്നതകൊണ്ട് സീനിയര്‍ താരമാണ് മിതാലി. വനിതാ ടി20 ലോകകപ്പില്‍ സെമിയില്‍ ടീമില്‍ നിന്നും മിതാലിയെ മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് വിരമിക്കല്‍ പ്രഖ്യാപനം. മിതാലിയെ തഴഞ്ഞതിനെതിരെ താരത്തിന്റെ മാനേജര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഹര്‍മന്‍പ്രീത് വഞ്ചനയും നുണയും നിറഞ്ഞ വ്യക്തിയാണെന്ന് മിതാലിയുടെ മാനേജര്‍ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.

മിതാലിയെ പുറത്തിരുത്തി ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യ 112 റണ്‍സിന് ഓള്‍ഔട്ടായി എട്ടു വിക്കറ്റ് തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. മിതാലിയെ പുറത്താക്കിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന ആരോപണം ബിസിസിഐ അന്വേഷിക്കുകയാണ്. ടി20 ലോകകപ്പിലെ അവസാന 2 മത്സരങ്ങളില്‍ കളിക്കാതിരുന്ന മിതാലി രാജിന്റെ ശാരീരികക്ഷമത സംബന്ധിച്ച വിശദാംശങ്ങള്‍, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും മിതാലി രാജിന്റെയും വിഷയത്തിലുള്ള പ്രതികരണം തുടങ്ങിയവ സമിതി ആരായും. മിതാലിയെയും ഹര്‍മന്‍പ്രീതിനെയും പരിശീലകന്‍ രമേഷ് പവാറിനെയും പ്രത്യേകം കണ്ടശേഷം ഇതേക്കുറിച്ചുള്ള നടപടി ആലോചിക്കും.

ഇത് മിതാലിയെ ടീമില്‍ നിന്ന് തഴയുന്നതായുള്ള മുന്നറിയിപ്പായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന മിതാലി പിന്നീട് രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്തിയത് അവരെ മാനസികമായി തളര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിരമിക്കുന്നതാണ് ഉചിതമെന്ന് താരം അടുപ്പമുള്ളവരോട് വ്യക്തമാക്കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. വിരമിക്കല്‍ അടുത്തദിവസം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരേക്കാളും കൂടുതല്‍ റണ്‍സ് ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മിതാലി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍