UPDATES

കായികം

ഹാട്രിക് നേട്ടത്തില്‍ നിര്‍ണായകമായത് ധോണിയുടെ വാക്കുകള്‍; മുഹമ്മദ് ഷമി

മുഹമ്മദ് ഷമിയുടെ അവസാന ഓവറാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.

ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ തോല്‍വി വഴങ്ങിയത്.  ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുകെട്ടി അഫ്ഗാന്‍ ബൗളിംഗ് നിര കരുത്തു കാണിച്ചപ്പോള്‍ ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചു. മുഹമ്മദ് ഷമിയുടെ അവസാന ഓവറാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.  അവസാന ഓവറില്‍ ഹാട്രിക് നേട്ടം കൊയ്ത് ഷമി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടമായിരുന്നു ഇത്.

അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഷമി എറിഞ്ഞ ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി മുഹമ്മദ് നബി അര്‍ധ ശതകം തികച്ചു. മൂന്നാം പന്തില്‍ മുഹമ്മദ് നബിയെ ഷമി മടക്കി. തൊട്ടടുത്ത പന്തുകളില്‍ അഫ്താബ് ആലമിനെയും മുജീബുര്‍ റഹ്മാനെയും ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഷമി സ്വന്തം പേരില്‍ കുറിച്ചു. ഒരു ഇന്ത്യന്‍ താരം ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്.

അവസാന ഓവറില്‍ ഷമിയുടെ അരികിലെത്തി മുന്‍ ക്യാപ്റ്റന്‍ ധോണി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഇത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ധോണി പറഞ്ഞതെന്തെന്ന് ഷമി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. യോര്‍ക്കര്‍ എറിയാനാണ് മഹി നിര്‍ദേശിച്ചതെന്ന് ഷമി പറഞ്ഞു. ഇപ്പോള്‍ ബൗളിങ് രീതി മാറ്റേണ്ടതില്ലെന്നും എനിക്ക് ഹാട്രിക് നേടാനുള്ള സുവര്‍ണാവസരമാണെന്നും അദ്ദേഹം പറഞ്ഞു. നീ എന്താണോ ചെയ്തത് അത് തുടരാന്‍ അദ്ദേഹം ആവര്‍ത്തിച്ചു. അത് ഞാന്‍ പ്രാവര്‍ത്തികമാക്കി ഷമി പറഞ്ഞു.

read more:കനകദുര്‍ഗ മല കയറിയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനോ എന്ന് സംശയിക്കുന്നതായി ആരിഫ് എംപി; സമരക്കാര്‍ അവരെ തടഞ്ഞില്ലെന്നതില്‍ നിഗൂഢത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍