UPDATES

കായികം

മഹേന്ദ്ര സിങ് ധോണിക്ക് ഏകദിന ക്രിക്കറ്റിൽ പുതിയ റെക്കോഡ്

ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ പിഴയടക്കേണ്ടി വരുമെന്നും അതുകൊണ്ട് ഒന്നും പറയുന്നില്ലെന്നുമാണ് ധോണി പറഞ്ഞത്.

ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ സമനില വഴങ്ങിയെങ്കിലും മത്സരത്തില്‍ ഇന്ത്യന്‍ നായകായിരുന്ന മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഒരു അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും അധികം മത്സരങ്ങളില്‍ സമനില വഴങ്ങിയ താരം എന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകനായി അഞ്ച് മത്സരങ്ങളില്‍ ധോണി സമനില വഴങ്ങി. എട്ട് തവണ മാത്രമാണ് ഇന്ത്യ ആകെ ഏകദിനത്തില്‍ സമനില വഴങ്ങിയത്.

2011ല്‍ ബംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരെയാണ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യ ആദ്യ സമനില വഴങ്ങിയത്. 2012ല്‍ ലോഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വീണ്ടും സമനില വഴങ്ങി. 2012ല്‍ തന്നെ അഡ്ലൈഡില്‍ ശ്രീലങ്കയ്ക്കെതിരേയും 2014ല്‍ ഓക്ലഡില്‍ ന്യൂസിലന്‍ഡിനെതിരേയും ഇന്ത്യ ധോണിയ്ക്ക് കീഴില്‍ സമനില വഴങ്ങി. പിന്നീട് നാല് വര്‍ഷത്തിനിപ്പുറം ഇന്നലെ അഫ്ഗാനെതിരെ ധോണിയ്ക്ക് കീഴിലിറങ്ങിയ ഇന്ത്യവീണ്ടും സമനില വഴങ്ങി. ഈ റെക്കോര്‍ഡില്‍ ധോണിക്കു പിന്നിലുള്ള റിച്ചി റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് വോ, ഷെയ്ന്‍ പൊള്ളോക്ക് എന്നിവരാണ് ധോണിക്ക് പിന്നിലുള്ളത്.  തങ്ങളുടെ ടീമിനെ നയിച്ചപ്പോള്‍ മൂന്നുതവണ മാത്രമാണ് ഇവര്‍ സമനില വഴങ്ങിയത്. അഫ്ഗാനിസ്ഥാനുമായുള്ള ചൊവ്വാഴ്ച്ചത്തെ മത്സരത്തില്‍ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ ഏഴു റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ വിജയത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ അവസാന ഓവിറിലെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. മത്സരത്തില്‍ ഓപ്പണര്‍ മുഹമ്മദ് ഷഹ്സാദിന്റെ സെഞ്ച്വറി മികവിലാണ് അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തതത്. ഷെഹ്സാദ് 114ലും മുഹമ്മദ് നബി 64ലും റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ രാഹുലും (60) റായിഡുവും (57) അര്‍ധ സെഞ്ച്വറി നേടി. ബൗളിംഗില്‍ ജഡേജ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കര്റും സ്വന്തമാക്കി. മുഹമ്മദ് ഷഹ്സാദാണ് കളിയിലെ താരം.

അതേസമയം കളിയിലെ തെറ്റായ അമ്പയറിംഗ് തീരുമാനത്തിനെതിരെ ധോണി അതൃപ്തി അറിയിച്ചിരുന്നു. മത്സരം വിജയിക്കാന്‍ കഴിയാതെ പോയതിലുള്ള സമ്മാനദാന ചടങ്ങിലെ ചോദ്യങ്ങള്‍ക്ക് ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ പിഴയടക്കേണ്ടി വരുമെന്നും അതുകൊണ്ട് ഒന്നും പറയുന്നില്ലെന്നുമാണ് ധോണി പറഞ്ഞത്.

ഇന്ത്യ അഫ്ഗാനോട് സമനില വഴങ്ങിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് അത്രപെട്ടെന്നൊന്നും ഉള്‍കൊള്ളാനാകുന്നതല്ലായിരുന്നു.എന്നാല്‍ മത്സരത്തില്‍ സമനില വഴങ്ങിയ ഇന്ത്യന്‍ താരങ്ങളെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം ഇന്ത്യയ്ക്കെതിരെ മോശം അമ്പയറിങ്ങും വിജയത്തിന് വിലങ്ങുതടിയായി. മത്സരത്തില്‍ തെറ്റായ തീരുമാനത്തിലൂടെ രണ്ട് വിലപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മാത്രമല്ല, വിജയമുറപ്പിച്ച ഒരു സിക്‌സും ഇന്ത്യക്ക് അനുവദിച്ചില്ല. അമ്പയറിന്റെ തെറ്റായ തീരുമാനത്തിലൂടെ ധോണി, ദിനേശ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍