UPDATES

കായികം

ദ്രാവിഡിനെ പിന്നിലാക്കി ധോണി; സച്ചിന്റെ റെക്കോര്‍ഡും മറികടക്കുമോ?

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുന്ന രണ്ടാമത്തെ താരമെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡ് ധോണി മറികടന്നിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ മറികടക്കാന്‍ സാധിക്കുമോ എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ക്രിക്കറ്റ് ചര്‍ച്ചകള്‍. ഏഷ്യ കപ്പില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഇറങ്ങിയ ധോണി ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുന്ന രണ്ടാമത്തെ താരമെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡ് മറികടന്നിരുന്നു.

ഇന്ത്യക്കു വേണ്ടി 505-ാം മത്സരമായിരുന്നു കഴിഞ്ഞ ദിവസം ധോണി പൂര്‍ത്തിയാക്കിയത്. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യക്കായി 504 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇനി ധോണിക്ക് മുന്നില്‍ സച്ചിന്‍ മാത്രമാണുള്ളത്. പക്ഷെ സച്ചിനെ പിന്നിലാക്കാന്‍ ധോണിക്ക് 160 മത്സരങ്ങള്‍ കൂടി പാഡണിയണം. 664 മത്സരങ്ങളാണ് സച്ചിന്‍ കളിച്ചിട്ടുള്ളത്.

പാക്കിസ്ഥാനെതിരെയുള്ള കഴിഞ്ഞ ഏകദിനം ധോണിയുടെ 322-ാമത്തെ മത്സരമായിരുന്നു. ടെസറ്റ് ക്രിക്കറ്റില്‍ 90 മത്സരങ്ങളാണ് ധോണി കളിച്ചിട്ടുള്ളത്. 2014-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചിരുന്നു. കൂടാതെ 93 ട്വന്റി20 മത്സരങ്ങളാണ് കളിച്ചിട്ടുണ്ട്. 200 ടെസ്റ്റുകളും, 463 ഏകദിനങ്ങളും ഒരു ട്വന്റി-20യുമാണ് സച്ചിന്‍ കളിച്ചിട്ടുള്ളത്. 163 ടെസ്റ്റുകളും 340 ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവുമാണ് ദ്രാവിഡ് കളിച്ചിട്ടുള്ളത്. നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 71 ടെസ്റ്റുകളും 211 ഏകദിനവും 62 ട്വന്റി20യുമായ് 344 മത്സരങ്ങളിലാണ് കളിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്കിന്ന് പരിശീലന മത്സരം; പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇത്‌ ‘സെമിഫൈനല്‍’

ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും ലോകഫുട്ബോളിന്റെ നെറുകയിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍