UPDATES

കായികം

ഇന്ത്യന്‍ ടീമിലെത്തുന്നതിന് മുമ്പ് ധോണിക്കുണ്ടായിരുന്ന പേര് വെളിപ്പെടുത്തി മുന്‍ സഹതാരം

രാജ്യത്തിന് വേണ്ടി കളിച്ച് തുടങ്ങിയപ്പോള്‍ ധോണിയുടെ സമീപനത്തില്‍ മാറ്റം വന്നെന്നും, അദ്ദേഹം ശാന്തനായെന്നും സത്യ പ്രകാശ് പറയുന്നു.

ഇന്ത്യന്‍ ടീമിലെത്തിയ ശേഷം എംഎസ് ധോണിക്ക് ലഭിച്ച ആരാധക പിന്തുണ വലുതായിരുന്നു. താരത്തോടുള്ള ആരാധനയാല്‍ പല പേരുകളും ആരാധകര്‍ ധോണിക്ക് ചാര്‍ത്തി കൊടുത്തു. ക്യാപ്റ്റന്‍ കൂള്‍, ബെസ്റ്റ് ഫിനിഷര്‍, തല എന്നിവയാണ് അവയില്‍ ചിലത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എത്തുന്നതിന് മുമ്പ് താരത്തെ സഹകളിക്കാര്‍ വിളിച്ചിരുന്ന പേരാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബിഹാര്‍ ടീമില്‍ ധോണിക്കൊപ്പം കളിച്ചിരുന്ന താരമാണ് വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നത്.

ബിഹാര്‍ ടീമില്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത് ധോണിയെ ഭീകരന്‍ എന്നാണ് സഹകളിക്കാര്‍ വിളിച്ചിരുന്നതെന്ന് ക്രിക്കറ്റ് താരം സത്യ പ്രകാശ് ആണ് വെളിപ്പെടുത്തിയത്. 20 പന്തില്‍ നിന്ന് ധോണി അര്‍ധശതകം നേടിയിരുന്നു ആ സമയം. അന്ന് ഭീകരന്‍ എന്നായിരുന്നു ധോണിയെ ടീമിലെ സഹതാരങ്ങള്‍ വിളിച്ചിരുന്നത്. പക്ഷേ, രാജ്യത്തിന് വേണ്ടി കളിച്ച് തുടങ്ങിയപ്പോള്‍ ധോണിയുടെ സമീപനത്തില്‍ മാറ്റം വന്നെന്നും, അദ്ദേഹം ശാന്തനായെന്നും സത്യ പ്രകാശ് പറയുന്നു.

സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് സത്യ പ്രകാശ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നൊക്കെ ധോണി വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് നായകന്റെ ചുമതല വഹിച്ചിരുന്നത്. ധോണിയോടൊപ്പം കളിച്ചവരില്‍ ആര്‍ക്കും വലിയ നിലയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും സത്യപ്രകാശ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍