UPDATES

കായികം

വിക്കറ്റിന് പിന്നില്‍ പുതിയ റെക്കോര്‍ഡ് നേടി ധോണി

ഏകദിനത്തില്‍ 350 മത്സരങ്ങളില്‍ നിന്ന് 444 പേരെയാണ് വിക്കറ്റ് കീപ്പിംഗിലൂടെ ധോണി പുറത്താക്കിയത്

ലോകകപ്പിലെ ബാറ്റിംഗ് മെല്ലെപോക്കിന്‌ പഴി കേള്‍ക്കുമ്പോഴും വിക്കറ്റിന് പിന്നില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. 350 ഏകദിനങ്ങളില്‍ തുടര്‍ച്ചയായി വിക്കറ്റ് കീപ്പറായ ആദ്യ താരം എന്ന നേട്ടമാണ് ധോണിയെ തേടിയെത്തിയിരിക്കുന്നത്. ലോകകപ്പ് സെമിയില്‍ ഇന്നലെ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലൂടെയാണ് താരം റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.

ഏകദിനത്തില്‍ 350 മത്സരങ്ങളില്‍ നിന്ന് 444 പേരെയാണ് വിക്കറ്റ് കീപ്പിംഗിലൂടെ ധോണി പുറത്താക്കിയത്. ഇതില്‍ 321 ക്യാച്ചുകളും 123 സ്റ്റംപിങും ഉള്‍പ്പെടുന്നു. കൂടുതല്‍ പേരെ പുറത്താക്കിയ താരങ്ങളില്‍ കുമാര്‍ സംഗക്കാരയ്ക്കും(404 മത്സരങ്ങളില്‍ 482), ആദം ഗില്‍ ഗില്‍ക്രിസ്റ്റിനും(287 മത്സരങ്ങളില്‍ 472) പിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട് എം എസ് ധോണി.

ഇന്ത്യ- ന്യൂസീലന്‍ഡ് സെമി ഇന്നലെ മഴ തടസപ്പെടുത്തിയിരുന്നു. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടരും. റോസ് ടെയ്‌ലറും(67 റണ്‍സ്) മൂന്ന് റണ്‍സുമായി ടോം ലാഥമാണ് ക്രീസില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍