UPDATES

കായികം

മഹേന്ദ്ര സിങ് ധോണി ഫോമിലല്ല ;ട്വന്റി-ട്വന്റി ടീമില്‍ നിന്ന് പുറത്ത്

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ക്യാപ്റ്റന്‍ കോഹ്ലിക്കു വിശ്രമം അനുവദിച്ചുിട്ടുണ്ട്. രോഹിത് ശര്‍മ്മയായിരിക്കും ടീമിനെ നയിക്കുക. എന്നാല്‍ ഓസീസിനെതിരായ ട്വന്റി20, ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്ലി മടങ്ങിയെത്തും.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയടക്കം മോശം പ്രകടനത്തെ തുടര്‍ന്ന് മഹേന്ദ്ര സിങ് ധോണി വെസ്റ്റിന്‍ഡീസിനും, ഓസ്ട്രേലിയക്കുമെതിരായ ട്വന്റി-ട്വന്റി ടീമില്‍ നിന്നും പുറത്തായി. ധോണിക്ക് പകരം റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തിയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.  വിക്കറ്റ് കിപ്പിംഗില്‍ മികവ് തെളിയിച്ചിരുന്ന ധോണിയെ ബാറ്റിംഗ് മോശമായിരുന്നെങ്കിലും പ്രധാന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കാറില്ല. ടീമില്‍ സ്ഥാനം ഉറപ്പിച്ചതിന് ശേഷം ആദ്യമായാണ് ധോണിയെ ബാറ്റിംഗ് മോശമെന്ന കാരണത്താല്‍ ഒഴിവാക്കുന്നത്. അതേസമയം 2019 ലോകകപ്പിന് ശേഷം സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് റിപേര്‍ട്ടുകള്‍ പറയുന്നത്.

നവംബറില്‍ ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ക്യാപ്റ്റന്‍ കോഹ്ലിക്കു വിശ്രമം അനുവദിച്ചുിട്ടുണ്ട്. രോഹിത് ശര്‍മ്മയായിരിക്കും ടീമിനെ നയിക്കുക. എന്നാല്‍ ഓസീസിനെതിരായ ട്വന്റി20, ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്ലി മടങ്ങിയെത്തും. ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ട്വന്റി20 ടീമിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റ് പരമ്പരകള്‍ക്കായി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ്മ, മുരളി വിജയ്, പാര്‍ഥീവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ശിഖര്‍ ധവാന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടില്ല.

ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, പാര്‍ഥിവ് പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

വിന്‍ഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ഷഹ്ബാസ് നദീം. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമില്‍നിന്ന് പുറത്താവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍