UPDATES

സോഷ്യൽ വയർ

ധോണി നിങ്ങള്‍ തികച്ചും വ്യത്യസ്തനാണ്; ആരാധകന് മറക്കാനാവാത്ത നിമിഷം സമ്മാനിച്ച താരത്തിന്റെ വീഡിയോ വൈറല്‍

ഒടുവില്‍ ക്രീസിനടുത്തേക്ക് എത്തിയപ്പോള്‍ ആരാധകന്റെ കയ്യില്‍ ധോണിയെ കിട്ടി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ആരാധകര്‍ ഇത്രയേറെ ഉണ്ടായിട്ടും തിനക്ക് മുന്നിലെത്തുന്ന ആരാധകരെ ഒരു തരത്തിലും നിരാശപ്പെടുത്താന്‍ തല തുനിയാറില്ല. സന്ദര്‍ഭം നോക്കി അവര്‍ക്കൊപ്പം താരം ചിലവിടുന്നതും പതിവാണ്. അങ്ങനെ തന്നെ സമീപിച്ചെത്തിയ ആരാധകനുമൊത്ത് ധോണി കാണിച്ച തമാശയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിരാട് കോഹ് ലിയും, രോഹിത് ശര്‍മയും ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം നിരന്ന് നിന്നിട്ടും ആ ആരാധകര്‍ എത്തിപ്പിടിക്കുവാന്‍ നോക്കിയത് ധോണിയെ. ധോണിയോ, ആരാധകന് ഒരിക്കലും മറക്കുവാനാവാത്ത നിമിഷമാണ് ധോണി ആ ആരാധകന് നല്‍കിയത്.

രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം പിടിച്ചതിന്റെ ത്രില്ലിനേക്കാള്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടൊരു നിമിഷമുണ്ട്. ഗ്രൗണ്ടില്‍ അത് സമ്മാനിച്ചത് ധോണിയാണ്. ആരാധകന്‍ അടുത്തേക്ക് ഓടി എത്തവെ, ധോണി സഹതാരങ്ങള്‍ക്ക് പിന്നില്‍ മറയുകയും ഓടി മാറി കളിക്കുകയുമായിരുന്നു. ഒടുവില്‍ ക്രീസിനടുത്തേക്ക് എത്തിയപ്പോള്‍ ആരാധകന്റെ കയ്യില്‍ ധോണിയെ കിട്ടി. ഇന്ത്യ ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ധോനിയെ കെട്ടിപ്പിടിച്ചതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പിന്നീട് യുവാവിനെ ഗ്രൗണ്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍