UPDATES

കായികം

‘മറ്റുള്ളവരുടെ മനസ് വായിക്കാന്‍ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം’; ധോണിയെ കുറിച്ച് ചാഹല്‍ പറയുന്നു

‘ക്രിക്കറ്റിനെ കുറിച്ച് സംശയങ്ങള്‍ തോന്നുമ്പോള്‍ മഹി ഭായിയെയാണ് ആദ്യം സമീപിക്കാറ്’

ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രദ്ധ നേടിയിടിയിരിക്കുകയാണ്എം എസ് ധോണി. സെഞ്ച്വറി മികവിലൂടെ
ടീമിലെ വളരെ പ്രധാനപ്പെട്ട ബാറ്റസ്മാനെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ധോണിയുടെ ക്യപറ്റന്‍ ബുദ്ധി ടീം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക ഘടകം തന്നെയാണ്. ഇപ്പോള്‍ നായകനല്ലെങ്കില്‍ കൂടിയും ക്യാപ്റ്റന്‍ കോഹ്‌ലിക്കും യുവതാരങ്ങള്‍ക്കും ധോണി ബുദ്ധി പറഞ്ഞു കൊടുക്കാറുണ്ട്. തന്ത്രങ്ങളുടെ ‘തല’ എന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം എസ് ധോണിക്കുള്ള വിശേഷണം. മറ്റുള്ളവരുടെ മനസ് വായിക്കാന്‍ കഴിവുള്ളയാള്‍ എന്നാണ് ധോണിക്ക് സഹതാരം യുസ്വേന്ദ്ര ചാഹല്‍ നല്‍കുന്ന വിശേഷണം.

ക്രിക്കറ്റിനെ കുറിച്ച് സംശയങ്ങള്‍ തോന്നുമ്പോള്‍ മഹി ഭായിയെയാണ് ആദ്യം സമീപിക്കാറ്. അദ്ദേഹത്തിന് പരിചയസമ്പത്തിന്റെ കരുത്തുണ്ട്. എനിക്ക് മാത്രമല്ല, ടീമിലെ എല്ലാവരെയും മഹി ഭായി ഇത്തരത്തില്‍ സഹായിക്കും. വിക്കറ്റ് പിന്നില്‍ നില്‍ക്കുന്ന സമയങ്ങളില്‍ അദ്ദേഹത്തിന്റെ കണ്ണ് ഒരേസമയം ബൗളറിലും ബാറ്റ്‌സ്മാനിലും ആയിരിക്കും. ശാരീരിക ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ധോണിക്കാകും. ധോണി മനസ് വായിക്കുന്നയാളെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കുന്നത്. ചിലപ്പോള്‍ ധോണി ദേഷ്യപ്പെടാറുണ്ട്, എന്നാലത് താരങ്ങള്‍ മെച്ചപ്പെടാന്‍ വേണ്ടിയാണെന്നും ചാഹല്‍ പറഞ്ഞു. ധോണിയുടെ നായകത്വത്തിലാണ് ചാഹല്‍ ഏകദിന- ടി20 അരങ്ങേറ്റങ്ങള്‍ കുറിച്ചത്. 41 ഏകദിനങ്ങളില്‍ നിന്ന് 72 വിക്കറ്റുകള്‍ വീഴ്ത്താന്‍ ചാഹലിനായി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍