UPDATES

കായികം

പരിശീലനം മുടക്കി നാട് ചുറ്റൽ: ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി മൊഹീന്ദര്‍ അമര്‍നാഥ്

നേരത്തെ ധോണിക്കെതിരെ സുനില്‍ ഗാവസ്‌കറും രംഗത്തെത്തിയിരുന്നു

ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ എം.എസ് ധോണി ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി മാറി ഒഴിവു കാലം ആസ്വദിക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം മൊഹീന്ദര്‍ അമര്‍നാഥ് രംഗത്ത്. ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരകള്‍ക്കായി പരിശീലനം നടത്താതെ വിനോദത്തിന് മുന്‍ഗണന കൊടുക്കുന്ന ധോണിയടെ രീതികള്‍ ശരിയല്ലെന്നും ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങളുടെ ചെയ്തികളെ നിയന്ത്രിക്കാന്‍ ബിസിസിഐ നിയമം കൊണ്ടു വരണമെന്നുമാണ് മൊഹീന്ദര്‍ അമര്‍നാഥ് ആവശ്യപ്പടുന്നത്.

ഏകദിന ക്രിക്കറ്റ് ടീമില്‍ മാത്രം അംഗമായ ധോണിക്ക് ഇപ്പോള്‍ മത്സരങ്ങള്‍ ഒന്നും തന്നെയില്ല. നേരത്തെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വിജയ് ഹസാരെ ട്രോഫിയിലും ധോണി കളിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം അഭ്യന്തര ക്രിക്കറ്റും കളിക്കുന്നില്ല. ഇനി ജനുവരിയില്‍ മാത്രമാണ് ധോണി ഏകദിന കുപ്പായം അണിയൂ. ഓസ്‌ട്രേലിയക്കെതിരെ ജനുവരി 12 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് എത്തിയിരിക്കുന്ന താരം മത്സരത്തിനായി മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ആദ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് ബിസിസിഐ ഉറപ്പുവരുത്തണം. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചാലേ എം എസ് ധോണിയടക്കമുള്ള സീനിയര്‍ താരങ്ങളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്നും മൊഹീന്ദര്‍ അമര്‍നാഥ് ആവശ്യപ്പെട്ടു.

നേരത്തെ ധോണിക്കെതിരെ സുനില്‍ ഗാവസ്‌കറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ധോണിയും ധവാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.ലോകകപ്പിന് ഇനിയും ആറു മാസം ബാക്കിയുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ധോണിയോടും ധവാനോടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെടാത്തതെന്നും ഗവാസ്‌കര്‍ ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍