UPDATES

സോഷ്യൽ വയർ

ഇവരില്‍ ആരുടേതാണ് നല്ല ഹെയര്‍ കട്ട്? ബിസിസിഐയുടെ ചോദ്യത്തിന് ഒരു ആരാധകന്റെ കലക്കന്‍ മറുപടി

പ്രമുഖ ഹെയര്‍ സ്‌റ്റൈലിസ്റ്റായ അലിം ഹക്കീമാണ് ഇന്ത്യന്‍ താരങ്ങളുടെ പുതിയ ഹെയര്‍ സ്‌റ്റൈലിനു പിന്നില്‍

ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഇന്ത്യന്‍ താരങ്ങളുടെ മുടി അഴകിനെ കുറിച്ച് ആരാധകരോട് ചോദിച്ച് ബിസിസിഐ. ട്വിറ്ററിലാണ് താരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ബിസിസിഐ ആരാധകരോട് ചോദ്യം ഉന്നയിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരുടെ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ആരുടേതാണ് കൂളെസ്റ്റ് ഹെയര്‍കട്ട്?’

മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി തന്നെയാണ് ഇക്കാര്യത്തിലും മുന്നില്‍. ബിസിസിഐയുടെ ചോദ്യം കണ്ടതോടെ ധോണിക്കും കോലിക്കും ഹെയര്‍കട്ടില്‍ പിന്തുണയേകി കൂടുതല്‍ പേര്‍ രംഗത്തെത്തി. പാണ്ഡ്യയ്ക്കും ചാഹലിനും വരെ മികച്ച ഹെയര്‍കട്ടിനുള്ള പിന്തുണയെത്തി. എന്നാല്‍ ഒരു ആരാധകന്‍ ട്വീറ്റിന് മറുപടിയുമായി രവി ശാസ്ത്രിയെയും ട്രോളി. ആരാധകന്‍ പറയുന്നത് ഇന്ത്യന്‍ താരങ്ങളല്ല. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടേതാണ് നല്ല മുടിയെന്നാണ്.

പ്രമുഖ ഹെയര്‍ സ്‌റ്റൈലിസ്റ്റായ അലിം ഹക്കീമാണ് ഇന്ത്യന്‍ താരങ്ങളുടെ പുതിയ ഹെയര്‍ സ്‌റ്റൈലിനു പിന്നില്‍. പാക്കിസ്ഥാനെതിരായ ജയത്തിനുശേഷം ഇന്ത്യയ്ക്ക് ലോകകപ്പില്‍ 5 ദിവസം ഇടവേള ലഭിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് മുടിയഴകില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ തീരുമാനിച്ചത്. ഹെയര്‍ സ്‌റ്റൈലിസ്റ്റായ അലിം ഹക്കിം തന്നെ താരങ്ങളുടെ മുടി വെട്ടുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോകകപ്പില്‍ അവസാന മല്‍സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ 89 റണ്‍സിനാണു പരാജയപ്പെടുത്തിയത്. 22ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. നാലു മല്‍സരങ്ങള്‍ കളിച്ച ഇന്ത്യ മൂന്ന് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ നാലാമതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍