UPDATES

കായികം

വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു; രസകരമായ മറുപടി നല്‍കി, ഒഴിഞ്ഞുമാറി ധോണി

ഈ സീസണില്‍ പ്ലേ ഓഫിലെത്തിയ ആദ്യ ടീമാണ് ചെന്നൈ

ഐപിഎലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലീഗിലെ എല്ലാ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നു. ഈ സീസണില്‍ പ്ലേ ഓഫിലെത്തിയ
ആദ്യ ടീമാണ് ചെന്നൈ.  ചെന്നൈയുടെ വിജയ രഹസ്യം എന്താണെന്ന ധോണിയോടുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ പലപ്പോഴും അദ്ദേഹം തയാറായിട്ടില്ല. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിനിടെ ചെന്നൈയുടെ ട്രേഡ് സീക്രട്ട് എന്താണെന്ന ചോദ്യം ധോണിക്ക് വീണ്ടും നേരിടേണ്ടി വന്നു. മുമ്പ് പലപ്പോഴും സമാന ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ ചെന്നൈയുടെ വിജയ രഹസ്യം പുറത്ത് പറഞ്ഞാല്‍ അടുത്ത സീസണില്‍ ഉടമകള്‍ തന്നെ വാങ്ങില്ലെന്നാണ് ധോണി പ്രതികരിച്ചത്.

ധോണിയെ ചെന്നൈ വരും സീസണിലും ടീമില്‍ നിലനിര്‍ത്തും എന്ന് ഉടമസ്ഥര്‍ തന്നോട് പറഞ്ഞെന്നും, അതിനാല്‍ ടീമിന്റെ വിജയ രഹസ്യം ഇനി ധൈര്യമായി വെളിപ്പെടുത്താമെന്നായിരുന്നു സമ്മാനദാന ചടങ്ങിനിടെ ഹര്‍ഷ ഭോഗ്ലെ താരത്തോട് പറഞ്ഞത്. എന്നാല്‍ ചോദ്യത്തിന് രസകരമായാണ് ധോണി ഉത്തരം നല്‍കിയത്. എന്നാല്‍ ആദ്യം താന്‍ ടീമുടമകളോട് തന്നെ നിലനിര്‍ത്തുമോ ഇല്ലയോ എന്ന കാര്യം ചോദിച്ച് മനസിലാക്കട്ടേയെന്നും, പക്ഷേ അതെന്ത് തന്നെയായാലും ചെന്നൈയുടെ ട്രേഡ് സീക്രട്ട് താന്‍ പുറത്ത് പറയില്ലെന്നുമായിരുന്നു ധോണിയുടെ മറുപടി.

2008 മുതലുള്ള ഐപിഎല്‍ സീസണുകളില്‍ എല്ലാത്തിലും പ്ലേ ഓഫിലെത്തിയ ചെന്നൈയുടെ ഏറ്റവും വലിയ കരുത്ത് അവരുടെ നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്. ഐപിഎല്ലില്‍ ചെന്നൈ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്ന കാര്യമായിരുന്നു ചെന്നൈയുടെ വിജയരഹസ്യത്തെ കുറിച്ചുള്ള ധോണിയുടെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍