UPDATES

കായികം

വിക്കറ്റിന് പിന്നില്‍ ധോണിക്ക് പകരക്കാരനില്ല; ഗ്രേറ്റ് ഫിനിഷറുടെ മിന്നല്‍ സ്റ്റംമ്പിംഗ് ഏറ്റെടുത്ത് ആരാധകര്‍

മികച്ച ഫോമില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരെയും വിക്കറ്റിന് പിന്നില്‍ നിന്ന് പുറത്താക്കുന്ന ധോണിയുടെ മികവ്  വിമര്‍ശകരെ നിശബ്ദരാക്കുന്നു.

വിക്കറ്റിന് പിന്നില്‍ ധോണിയുടെ സാനിദ്ധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ലോകകപ്പിന് തയാറെടുക്കുന്ന ടീമിന് ധോണിയെന്ന ഗ്രേറ്റ് ഫിനീഷറെയും മികച്ച വിക്കറ്റ് കീപ്പറെയും ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ല. ഇതിനുള്ള തെളിവുകളായിരുന്നു കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലും താരത്തിന്റെ മികവ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലെ മിന്നല്‍ സ്റ്റംമ്പിംഗിന് ശേഷം ഇപ്പോഴിത ന്യൂസിലാന്‍ഡിനെതിരെയും താരം തന്റെ വിക്കറ്റ് കീപ്പിംഗ് മികവ് പുറത്തെടുത്തിരിക്കുന്നു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കേദാര്‍ ജാദവിന്റെ പന്തില്‍ റോസ് ടെയ് ലറെയാണ് ധോണി അതിവേഗ സ്റ്റംപിംഗിലൂടെ പുറത്താക്കിയത്. ജാദവിന്റെ പന്തില്‍ മുന്നോട്ട് ആഞ്ഞു കളിച്ച ടെയ് ലര്‍ക്ക് പിഴച്ചു. പന്ത് ബാറ്റില്‍ തട്ടാതെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ് ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ബെയ്ല്‍സ് തെറിപ്പിച്ച് ധോണി ഒരിക്കല്‍കൂടി വിക്കറ്റിന് പിന്നിലെ മിന്നല്‍പ്പിണരായി. 25 പന്തില്‍ 22 റണ്‍സെടുത്ത ടെയ്ലര്‍ ഇന്ത്യക്ക് ഭീഷണിയാകുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ധോണിയുടെ സ്റ്റംപിംഗ് എത്തിയത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന ടെയ്ലര്‍ക്ക് ഇന്ത്യക്കെതിരായ അദ്യ മത്സരത്തിലും തിളങ്ങാനായിരുന്നില്ല. ഇതിന് മുമ്പ് നടന്ന ശ്രീലങ്കന്‍ പരമ്പരയില്‍ താരം ഫോമിലായിരുന്നു. മത്സരത്തില്‍ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

മികച്ച ഫോമില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരെയും വിക്കറ്റിന് പിന്നില്‍ നിന്ന് പുറത്താക്കുന്ന ധോണിയുടെ മികവ്  വിമര്‍ശകരെ നിശബ്ദരാക്കുന്നു. പരിമിത ഓവറില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ട് കുറഞ്ഞ റണ്‍സ് നേടുന്നു, മറ്റ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാഴ്ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മുന്‍ നായകനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം മത്സരം മുതല്‍ ധോണി ബാറ്റിംഗിലും കീപ്പിംഗിലും മികച്ച ഫോമില്‍ തിരിച്ചു വന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍