UPDATES

ട്രെന്‍ഡിങ്ങ്

ധോണി വരുത്തിയ പിഴവ് ഇന്ത്യന്‍ പരാജയത്തിന് കാരണമായോ? വിമര്‍ശനവുമായി ആരാധകര്‍

ഇംഗ്ലണ്ടിനെതിരെ 31 റണ്‍സ് തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 31 റണ്‍സ് തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 337 റണ്‍സ് നേടിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ചത് 111 റണ്‍സ് നേടിയ ബെയര്‍സ്‌റ്റോയും ജേസണ്‍ റോയ്(66), ബെന്‍സ്‌റ്റോക്‌സ്(79) എന്നിവരാണ്.

എന്നാല്‍ മത്സരത്തില്‍ ജേസണ്‍ റോയിയെ പുറത്താക്കാവുന്ന അവസരം ഇന്ത്യ കളഞ്ഞു കുളിച്ചു എന്ന കാരണത്താല്‍ ധോണിയെ വിമര്‍ശിക്കുകയാണ് ആരാധകര്‍. താരം നേരത്തെ ഔട്ട് ആയിരുന്നു. എന്നാല്‍ റിവ്യൂ സിസ്റ്റം ഉപയോഗിക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. ഈ സംഭവത്തില്‍ ധോണിയെ വിമര്‍ശിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്.

ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 10-ാം ഓവറില്‍ ജേസണ്‍ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാല്‍ ധോണി ഡി.ആര്‍.എസ് വേണ്ടെന്ന് പറഞ്ഞതാണ് ഇന്ത്യക്ക് ആ ഔട്ട് നിഷേധിച്ചതെന്ന് ആരാധകര്‍ പറയുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പത്താം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ആ സമയത്ത് 21 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു റോയ്. ആ പന്ത് ഗ്ലൗസില്‍ ഉരസിയായിരുന്നു ധോണിയുടെ കൈയിലെത്തിയത്. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. പകരം ആ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്.

ഇന്ത്യ ശക്തമായി അപ്പീല്‍ ചെയ്തിരുന്നു. ഡിആര്‍എസ് കൊടുത്തിരുന്നെങ്കില്‍ റോയ് ഔട്ട് ആകുമായിരുന്നു. എന്നാല്‍ ധോണി ഡിആര്‍എസ് നല്‍കാന്‍ പറഞ്ഞില്ല. താരത്തിന്റെ ഈ തീരുമാനത്തിനെ കോഹ്ലിയും ശരിവെച്ചു. ഇതോടെയാണ് ആരാധകര്‍ ധോണിക്കെതിരേ തിരിഞ്ഞത്. ഡി.ആര്‍.എസിലുള്ള ധോണിയുടെ വൈഭവം എവിടെപ്പോയി എന്നും ആരാധകര്‍ ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍