ധോണി ടീമിലില്ലാതെ കളിച്ചപ്പോള്‍ തോല്‍വി ആയിരുന്നു ഫലം.
ഐപിഎലിലെ ഏറ്റവും മികവുള്ള ടീമേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ അധികം ആരാധകരും പറയുക ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നാണ്. ഐപിഎലിന്റെ ഈ സീസണില്‍ ധോണിയില്ലാതെ രണ്ട് മത്സരങ്ങളില്‍ ചെന്നൈ ക ളിച്ചിരുന്നു. ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌നയാണ് ടീമിനെ നയിച്ചത്. ധോണിയില്ലാതെ ഇറങ്ങിയ മത്സരങ്ങള്‍ ചെന്നൈ തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ധോണിക്ക് ശേഷം സിഎസ്‌കെയെ നയിക്കുന്നത് ആരാകും എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് റെയ്‌ന. ധോണിയുടെ അഭാവം നികത്തുക ബുദ്ധിമുട്ടാണെന്നാണ് റെയ്‌ന പറയുന്നത്.
ധോണി കളി മതിയാക്കിയാല്‍ അദ്ദേഹത്തിന്റെ വിടവ് നികത്തുക എളുപ്പമല്ല. ധോണി ആഗ്രഹിക്കുന്നിടത്തോളം ചെന്നൈയില്‍ തുടരും. അതിനുശേഷം ചെന്നൈയുടെ നായകസ്ഥാനം താന്‍ ഏറ്റെടുക്കുമെന്നും റെയ്‌ന സൂചിപ്പിച്ചു. ധോണിയിലെ ക്യാപ്റ്റനെ നഷ്ടമാവുന്നത് ഒരുപക്ഷെ ചെന്നൈയെ അധികം ബാധിക്കില്ല. എന്നാല്‍ അദ്ദേഹത്തെപ്പോലൊരു ബാറ്റ്‌സ്മാന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്നും റെയ്‌ന പറഞ്ഞു.
ധോണിയുടെ സാനിധ്യം ചെന്നൈക്ക് വിജയങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ മികവും സാനിധ്യവും ടീമിന് ആവശ്യം തന്നെയാണ്. ധോണി ടീമിലില്ലാതെ കളിച്ചപ്പോള്‍ തോല്‍വി ആയിരുന്നു ഫലം. ഹൈദരാബാദിനും മുബൈക്കുമെതിരെ ഇതാണ് സംഭവിച്ചതെന്നും റെയ്‌ന പറഞ്ഞു. ബാറ്റ്‌സ്മാനെന്ന നിലയിലും മെന്റര്‍ എന്ന നിലയിലും ചെന്നൈക്കായി ധോണി ഒരുപാട് കാര്യങ്ങള്‍ ചെയ്തു റെയ്‌ന പറഞ്ഞു.