UPDATES

കായികം

‘ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനം’; ലോകകപ്പില്‍ ജസ്പ്രിത് ബുംറയെ സിക്‌സര്‍ പറത്തിയത് ഒരിക്കല്‍ മാത്രം

വിക്കറ്റിന് മുന്നില്‍ ബുംറയെ നേരിട്ട എല്ലാ ബാറ്റ്‌സ്മാരും  വിറച്ചുവെന്ന് ഈ കണക്കുകള്‍ പറയും.

ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ലെങ്കിലും ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടിക്കിയിരുന്നു. ത്രസിപ്പിക്കുന്ന യോര്‍ക്കറുകളും അതിശയിപ്പിക്കുന്ന പേസുമായി ബുംറ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ലോകകപ്പില്‍ സെമിവരെയുള്ള ഇന്ത്യന്‍ കുതിപ്പില്‍ മുന്നില്‍ നിന്ന് നയിച്ചവരില്‍ പേസര്‍ ജസപ്രീത് ബുംറയും ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഒരേസമയം റണ്‍സ് നിയന്ത്രിക്കാനും വിക്കറ്റെടുക്കാനും താരത്തിന് സാധിച്ചു. വിക്കറ്റിന് മുന്നില്‍ ബുംറയെ നേരിട്ട എല്ലാ ബാ
റ്റ്‌സ്മാരും  വിറച്ചുവെന്ന് ഈ കണക്കുകള്‍ പറയും.

ലോകകപ്പില്‍ ജസ്പ്രീത് ബുംറയെ സിക്‌സര്‍ പായിച്ചത് ഒരേയൊരു താരം മാത്രമാണ്. അതും ഓരിക്കല്‍ മാത്രം. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ജസ്പ്രീത് ബുംറയെ സിക്‌സര്‍ പായിച്ചത്. ആ ഇന്നിങ്‌സില്‍ ആകെ പിറന്നതും ഈ ഒരു സിക്‌സര്‍ മാത്രമാണ്. ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും  പേരുകേട്ട ബാറ്റിങ് നിരയ്ക്ക് ഒരിക്കല്‍ പോലും ബുംറയെ വിജയകരമായി നേരിടാന്‍ സാധിച്ചില്ല. ലോകകപ്പിലുടനീളം മികച്ച പ്രകടനമാണ് ബുംറ പുറത്തെടുത്തത്. ഒമ്പത് മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ ബുംറ 18 വിക്കറ്റുകള്‍ സ്വന്തമാക്കി. 371റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറ 18 വിക്കറ്റുകള്‍ വീഴ്ത്തിയത്. വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് ബുംറ.

കഴിഞ്ഞ ദിവസം ഐസിസി ഇലവനിലും ബുംയ്ക്ക് മുഖ്യ സ്ഥാനം ഉണ്ടായിരുന്നു. കരിയറില്‍ എറിയുന്ന ഓരോ പന്തുകളും ശ്രദ്ധയോടെ എറിയുന്നതിനാലാണ് താരത്തിന് നേട്ടം കൊയ്യാന്‍ സാധിക്കുന്നത്. ഇത് തന്നെയാണ് ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ കുന്തമുനയായി മാറാന്‍ ബുംറയ്ക്ക് കഴിഞ്ഞതും. ഏകദിന ബോളിങ് റാങ്കിങ്ങില്‍ ലോകകപ്പിന് ശേഷവും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബുംറ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍