UPDATES

കായികം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

മുംബൈയ്ക്കായി രാഹുല്‍ ചഹാര്‍ രണ്ടും ക്രുനാലും ജയന്തും ഓരോ വിക്കറ്റും വീഴ്ത്തി.

ഐപിഎലില്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ്ഫൈനലില്‍. ചെന്നൈ ഉയര്‍ത്തിയ 131 റണ്‍സ് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായി.

54 പന്തില്‍ നിന്നും 71 റണ്‍സുമായാണ് സൂര്യകുമാര്‍ യാദവ് മുംബൈ ഇന്നിംഗ്‌സിന് കരുത്തായത്. മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും കിഷാനും ചേര്‍ന്നാണ് മത്സരം മുംബൈക്ക് അനുകൂലമാക്കിയത്. രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരോടൊപ്പം ചെന്നൈക്ക് ഒരു മത്സരം കൂടിയുണ്ട്. അതില്‍ വിജയിയായിരിക്കും ഫൈനലില്‍ മുംബൈയുമായി ഏറ്റുമുട്ടുക.

131 റണ്‍സിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. അധികം വൈകാതെ ഡീ കോക്കും കൂടാരം കയറി. 21-2 എന്ന സ്ഥിതിയല്‍ നിന്നും സൂര്യകുമാറും കിഷോറു  മുംബൈയെ 100 കടത്തി. താഹിര്‍ 14-ാം ഓവറില്‍ ഇഷാനെയും(28) ക്രുനാലിനെയും(0) അടുത്തടുത്ത പന്തുകളില്‍ വീഴ്‌ത്തിയതോടെ മത്സരം ആവേശമായി. എന്നാല്‍ സൂര്യകുമാര്‍ യാദവും71) ഹാര്‍ദിക് പാണ്ഡ്യയും(13) പുറത്താകാതെ മുംബൈയെ ജയതീരത്തെത്തിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ തുടക്കം വന്‍ തകര്‍ച്ചയായിരുന്നു. സ്പിന്നിന് അനുകൂലമായ ചെപ്പോക്ക് പിച്ചില്‍ രാഹുല്‍ ചഹാറും ക്രുനാല്‍ പാണ്ഡ്യയും ജയന്ത് യാദവും ചെന്നൈയെ വെള്ളംകുടിപ്പിച്ചു. പവര്‍ പ്ലേയില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഡുപ്ലസിസും(6) റെയ്നയും(5) വാട്സണും(10) പുറത്ത്. മുരളി വിജയ്ക്കും തിളങ്ങാനായില്ല. അഞ്ചാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവും എം എസ് ധോണിയും ചെന്നൈയെ കരകയറ്റി. എന്നാല്‍ അവസാന ഓവറുകളില്‍ കാര്യമായ അടി പുറത്തെടുക്കാന്‍ ഇരുവരെയും മുംബൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. എം എസ് ധോണിയും(29 പന്തില്‍ 37) അമ്പാട്ടി റായുഡുവും(37 പന്തില്‍ 42) പുറത്താകാതെ നിന്നു. മുംബൈയ്ക്കായി രാഹുല്‍ ചഹാര്‍ രണ്ടും ക്രുനാലും ജയന്തും ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍