UPDATES

കായികം

ആവേശ പോരാട്ടത്തിൽ പാക്കിസ്ഥാനെ 4 റൺസിന്‌ പരാജയപ്പെടുത്തി ന്യൂസിലാൻഡ്

ഇന്ത്യന്‍ വംശജനായ ഇടം കൈയന്‍ സ്പിന്നര്‍ അജാസ് പട്ടേലിന്റെ ബൗളിംഗ് മികവാണ് ന്യൂസിലാന്‍ഡിന് ജയം അനായാസമായത്. അരങ്ങേറ്റക്കാരായ അജാസ് പട്ടേല്‍ 59 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.

അജാസ് പാട്ടീലിന്റെ ബൗളിംഗ് മികവില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് വിജയം. അവസാന വിക്കറ്റ് വരെ ആവേശം നിറഞ്ഞ ഒരു മത്സരത്തില്‍ 4 റണ്‍സിനാണ് പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനോട് തോല്‍വി സമ്മതിച്ചത്.

176 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ എല്ലാ വിക്കറ്റുകളും 171 റണ്‍സില്‍ അവസാനിച്ചു. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റുകള്‍ ശേഷിക്കെ പാക്കിസ്ഥാന് ജയിക്കാന്‍ 46 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍, ജയപ്രതീക്ഷ കൈവിടാതെ പൊരുതിയ കീവീസ് 41 റണ്‍സിനിടെ ശേഷിക്കുന്ന ഏഴുവിക്കറ്റുകളും വീഴ്ത്തി ജയം ആഘോഷിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0 ന് മുന്നിലായി.

ഇന്ത്യന്‍ വംശജനായ ഇടം കൈയന്‍ സ്പിന്നര്‍ അജാസ് പട്ടേലിന്റെ ബൗളിംഗ് മികവാണ് ന്യൂസിലാന്‍ഡിന് ജയം അനായാസമായത്. അരങ്ങേറ്റക്കാരായ അജാസ് പട്ടേല്‍ 59 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നിന് 130 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് 171 റണ്‍സിലേക്ക് പാക്കിസ്ഥാന്റെ തകര്‍ച്ച.

ന്യൂസിലന്‍ഡിനായി ഇഷ് സേഥി, നെയ്ല്‍ വാഗ്നര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. പാക്കിസ്ഥാനുവേണ്ടി 136 പന്തില്‍ 65 റണ്‍സെടുത്ത അസര്‍ അലിയാണ് അവസാനം വരെ പൊരുതിയത്. എന്നാല്‍, അലിക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതായതോടെ ശ്രമങ്ങളെല്ലാം വിഫലമായി.

ആസാദ് ഷഫീഖ് 45 റണ്‍സെടുത്തു. നേരത്തെ ന്യൂസിലന്റിനുവേണ്ടി രണ്ടാം ഇന്നിങ്സില്‍ ഹെന്റി നിക്കോളാസ്(55), ബിജെ വാറ്റ്ലിങ്(59) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കീവീസിനെ അഞ്ചു വിക്കറ്റുവീതം വീഴ്ത്തിയ ഹസന്‍ അലിയും യാസിര്‍ ഷായുമാണ് തളച്ചത്. ഒന്നാം ഇന്നിങ്ങ്സില്‍ 153 റണ്‍സിന് പുറത്തായി 74 റണ്‍സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്ങ്സില്‍ 249 റണ്‍സ് നേടിയതോടെയാണ് പാക്കിസ്ഥാന്റെ വിജയലക്ഷ്യം 176 റണ്‍സായത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 153, 249. പാക്കിസ്ഥാന്‍ 227, 171. അജാസ് പട്ടേലാണ് കളിയിലെ താരം. രണ്ട് ഇന്നിങ്ങ്സിലുമായി പട്ടേല്‍ 123 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍