UPDATES

കായികം

സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ സസ്‌പെന്‍ഷന്‍; നേട്ടമായത് നൈജീരിയയ്ക്ക്

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ടീമായതിനാലാണ് നൈജീരിയയെ പരിഗണിക്കാന്‍ കാരണം.

സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ ഐസിസി അംഗത്വം സസ്‌പെന്‍ഡ് ചെയ്തത് ഗുണമായത് നൈജീരിയന്‍ ക്രിക്കറ്റ് ടീമിനാണ്. സിംബാബ്‌വെ ടീമിനെതിരെയുളള ഐസിസിയുടെ അപ്രതീക്ഷിത നടപടി ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ഐസിസി വിലക്കുള്ളതിനാല്‍ ഐസിസിയുടെ ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കളിക്കാനടക്കം സിംബാബ്‌വെക്ക് സാധിക്കില്ല. സിംബ്‌വെയുടെ അവസരം നഷ്ടമായപ്പോള്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ നൈജീരിയക്ക് അവസരം കൈവന്നു. ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിക്കാന്‍ നൈജീരിയയ്ക്ക് അവസരം കൈവന്നിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ 14ാം ടീമായിട്ടാണ് നൈജീരിയ ഇടംപിടിച്ചത്. ഓക്ടോബറില്‍ യുഎഇയില്‍ വച്ചാണ് യോഗ്യതാ പോരാട്ടങ്ങള്‍ നടക്കുന്നത്. ആതിഥേയരായ യുഎഇ, ഹോങ്കോങ്, അയര്‍ലന്‍ഡ്, ജെഴ്സി, കെനിയ, നമീബിയ, ഹോളണ്ട്, ഒമാന്‍, പപുവ ന്യൂ ഗ്വിനിയ, സ്‌കോട്ലന്‍ഡ്, സിങ്കപൂര്‍ എന്നീ ടീമുകളും അമേരിക്കന്‍ ഫൈനല്‍ കളിച്ചെത്തുന്ന രണ്ട് ടീമുകളുമാണ് നൈജീരിയക്ക് പുറമെ യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ടീമായതിനാലാണ് നൈജീരിയയെ പരിഗണിക്കാന്‍ കാരണം. ലോകകപ്പ് യോഗ്യതയ്ക്കുള്ള ആഫ്രിക്കന്‍ റൗണ്ടില്‍ നൈജീരിയ മൂന്നാമതായിരുന്നു. നമീബിയ, കെനിയ ടീമുകള്‍ക്ക് നേരത്തെ തന്നെ യോഗ്യത ലഭിച്ചിരുന്നു. ആദ്യമായിട്ടാണ് നൈജീരിയ ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുന്നത്. സമീപ കാലത്ത് നൈജീരിയയില്‍ ക്രിക്കറ്റ് മികച്ച രീതിയിലാണ് വളരുന്നത്. അണ്ടര്‍ 19 ടീമുകള്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍