UPDATES

കായികം

‘വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടണം’; വിരാട് കോഹ്‌ലിയുടെ അപേക്ഷയിൽ തീരുമാനം ഉടനില്ലെന്ന് ബിസിസിഐ

ഇംഗ്ലണ്ടില്‍ ജൂലൈയില്‍ നടന്ന പരമ്പരയില്‍ അനുഷ്‌ക, സാക്ഷി ധോണി, രോഹിത്തിന്റെ ഭാര്യ റിതിക, ധവാന്റെ പങ്കാളി അയേഷ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടന വേളയില്‍ താരങ്ങളുടെ ഭാര്യമാരെ മുഴുവന്‍ സമയവും ഒപ്പം കൂട്ടണമെന്ന അപേക്ഷയില്‍  സമീപ ഭാവിയില്‍ തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി  ബിസിസിഐ ഭരണസമിതി . ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബിസിസിഐക്ക് അപേക്ഷ നല്‍കിയിരുന്നു.

കോഹ്ലിയുടെ അപേക്ഷ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ തീരുമാനം പറയാന്‍ സാധിക്കില്ലെന്നും. ബിസിസിഐയുടെ പുതിയ ഭാരവാഹികള്‍ക്ക് അപേക്ഷയില്‍ തീരുമാനം എടുക്കാമെന്നും നിലവിലുള്ള രീതികളില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ബിസിസിഐ ഭാരവാഹികള്‍ അറിയിക്കുന്നത്. വിദേശ പര്യടനങ്ങളില്‍ കളിക്കാരുടെ ഭാര്യമാരെ ഒപ്പം കൂട്ടുന്നത് സംബന്ധിച്ച ബിസിസിഐയുടെ നിലപാട് മാറ്റണമെന്നാണ് വിരാട് കോലി അപേഷയിലലൂടെ ആവശ്യപ്പെട്ടത്. ആഴ്ചകള്‍ക്കു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇക്കാര്യംകാട്ടി ബിസിസിഐയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടന വേളകളില്‍ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും  താരങ്ങളുടെ കൂടെ രണ്ട് ആഴ്ചകള്‍ താമസിക്കാന്‍ അനുവാദം നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ഈ നിയമത്തില്‍ നിന്ന് മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്ലി ഭാര്യ അനുഷ്‌കയെ തുടക്കം മുതല്‍ ഒപ്പം കൂട്ടിയിരുന്നു. ഇംഗ്ലണ്ടില്‍ ജൂലൈയില്‍ നടന്ന പരമ്പരയില്‍ അനുഷ്‌ക, സാക്ഷി ധോണി, രോഹിത്തിന്റെ ഭാര്യ റിതിക, ധവാന്റെ പങ്കാളി അയേഷ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് ഉണ്ടായ ശേഷവും പരിമിത ഓവര്‍ ക്രിക്കറ്റിനുശേഷം കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ഇംഗ്ലണ്ടില്‍
കോഹ്‌ലിക്കൊപ്പം തങ്ങിയിരുന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഒരുക്കിയ വിരുന്നില്‍ ടീമിനൊപ്പം അനുഷ്‌കയും ചേര്‍ന്ന് ഫോട്ടോയെടുത്തത് അന്ന് വിവാദമാകുകയും ചെയ്തു. ഭാര്യ ഒപ്പമുണ്ടാകുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുണ്ടെന്നാണ് കോഹ്ലിയുടെ വിശദീകരണം. തന്നെ പ്രചോദിപ്പിക്കാനും പ്രകടനമികവ് തുടരാനും ഭാര്യയുടെ സാമീപ്യത്തിന് കഴിയുന്നുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റന്‍ പറഞ്ഞിരുന്നു.

നാട്ടിലെ പുലികള്‍ വിദേശത്ത് ശശി; കാരണം ബിസിസിഐ എന്ന കറക്ക് കമ്പനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍