UPDATES

കായികം

‘ഇനി ബിരിയാണി കഴിക്കണ്ട’; പാക് താരങ്ങളോട് പുതിയ പരിശീലകന്‍ മിസ്ബ ഉല്‍ ഹഖ്

ദേശീയ ടീമിലേക്കെത്താന്‍ മികച്ച ശരീരക്ഷമത വേണമെന്നതിനാലാണു നിയന്ത്രണമെന്നു മിസ്ബ പറഞ്ഞു.

പാക്കിസ്ഥാനിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ഭക്ഷണ നിയന്ത്രണവുമായി പുതിയ പരിശീലകനും ചീഫ് സിലക്ടറുമായ മിസ്ബ ഉല്‍ ഹഖ്. ”താരങ്ങള്‍ക്ക് ഇനി ബിരിയാണി അല്ലെങ്കില്‍ എണ്ണ സമ്പന്നമായ ചുവന്ന മാംസം ഭക്ഷണമോ മധുര പലഹാരങ്ങളോ ഇല്ല. ആഭ്യന്തര സീസണില്‍ എല്ലാ ടീമുകള്‍ക്കും ബാര്‍ബിക്യൂ ഇനങ്ങളും ധാരാളം പഴങ്ങളുള്ള പാസ്തയും മാത്രമേ മെനുവില്‍ ഉണ്ടായിരിക്കാവൂ. ദേശീയ ക്യാമ്പുകളില്‍ ഒരേ ഭക്ഷണ പദ്ധതി പിന്തുടരാന്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ താരം നിര്‍ദേശം നല്‍കി. ഇതുള്‍പ്പെടെ താരങ്ങളുടെ ആരോഗ്യ പരിപാലനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ടീമിലേക്കെത്താന്‍ മികച്ച ശരീരക്ഷമത വേണമെന്നതിനാലാണു നിയന്ത്രണമെന്നു മിസ്ബ പറഞ്ഞു.

ദേശീയ ടീമിനായി കളിക്കാത്തപ്പോള്‍ ജങ്ക് ഫുഡിനോടും സമ്പന്നമായ എണ്ണമയമുള്ള വിഭവങ്ങളോടും പാകിസ്ഥാന്‍ കളിക്കാര്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് അറിയാമെങ്കിലും അവരുടെ ഫിറ്റ്‌നസ്, ഡയറ്റ് പ്ലാനുകളില്‍ ഒരു ലോഗ്ബുക്ക് സൂക്ഷിക്കുമെന്നും മിസ്ബ പറഞ്ഞു. തന്റെ നിര്‍ദ്ദേശങ്ങളോടു മുഖം തിരിക്കുന്നവരെ ദേശീയ ടീമിലേക്കു പരിഗണിക്കുക പോലുമില്ലെന്നാണ് പരിശീലകനു പുറമെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മിസ്ബയുടെ നിലപാട്. 43ാം വയസ്സു വരെ രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന മിസ്ബ, വിരമിക്കല്‍ പ്രഖ്യാപിച്ച് വെറും രണ്ടു വര്‍ഷങ്ങള്‍ക്കുള്ളിലാണ് ദേശീയ ടീം പരിശീലകനായി നിയമിക്കപ്പെട്ടത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍