UPDATES

കായികം

ലോകകപ്പ് സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വി; സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറയുന്നു

ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്.

ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ന്യൂസിലന്‍ഡിനെതിരെ ആറ് വിക്കറ്റിനാണ് കോഹ്ലിപ്പട പരാജയപ്പെട്ടത്. ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. എന്നാല്‍ സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിയില്‍ ആകുലപ്പെടേണ്ടതില്ലെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രതികരിക്കുന്നത്.

ലോകകപ്പിനു മുമ്പ് വ്യത്യസ്തമായ കോമ്പിനേഷനുകള്‍ പരീക്ഷിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ തിരിച്ചടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സച്ചിന്‍ പറഞ്ഞു. ‘ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് ടീമിന് സെറ്റിലാക്കേണ്ടതുണ്ട്. സന്നാഹ മത്സരങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യാം അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ യാതൊരു ആശങ്കയും ഇല്ല’ മുംബൈയില്‍ വാര്‍ത്തസമ്മേളനത്തിലാണ് സച്ചിന്റെ പ്രതികരണം.

ഓരോ മത്സരങ്ങള്‍ക്ക് ശേഷവും താന്‍ ടീമിനെ വിലയിരുത്തുകയില്ലെന്നും ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരങ്ങളില്‍ എല്ലാ ടീമുകളും ബാറ്റിങ്ങിലും ബൗളിങ്ങിലും വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിക്കാറുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ടീമുകള്‍ അവരുടെ യഥര്‍ത്ഥ ടീമിനെ ഇറക്കാതിരിക്കുകയാണെന്നും പ്രധാന ബൗളര്‍മാര്‍ക്കും ബാറ്റ്സ്മാന്മാര്‍ക്കും സന്നാഹ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയാണ് ചെയ്യാറുള്ളതെന്നും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍