UPDATES

കായികം

ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷ; സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദീക് പാണ്ഡ്യയെ കുറിച്ച്

ഏകദിനത്തില്‍ 45 മത്സരങ്ങളിലെ 29 ഇന്നിംഗ്‌സുകളില്‍ നിന്നായി 731 റണ്‍സാണ് താരത്തിനുള്ളത്.

ഐസിസി ലോകകപ്പ് ചൂടിലേക്ക് ടീം ഇന്ത്യ പ്രവേശിച്ചു കഴിഞ്ഞു. ഈ മാസം 30 നാണ് ഇംഗ്ലണ്ടില്‍ ലോകകപ്പിന് തുടക്കമാകുന്നത്. ഒട്ടുമിക്ക ടീമുകളും അവരുടെ രാജ്യത്തെ ദേശീയ ലീഗുകളില്‍ നിന്ന് മികവേറിയ ഓള്‍റൗണ്ട് താരങ്ങളെ കണ്ടെത്തി ലോകകപ്പ് ടീമില്‍ ഇടം നല്‍കിയിരിക്കുകയാണ്. വിദേശ പിച്ചുകളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മിവവോടെ കളിക്കുന്നവര്‍, പരിചയ സമ്പന്നത, സ്ഥിരത എന്നിവ അടിസ്ഥാനമാക്കിയാണ് ടീം ഇന്ത്യയും ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക ടീമുകളില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുക്കുന്ന താരങ്ങളുണ്ട്. ഇന്ത്യന്‍ നിരയില്‍ അത്തരമൊരു ഓള്‍റൗണ്ട് മികവ് പുറത്തെടുക്കുന്ന താരമാണ് ഹാര്‍ദ്ദീക് പാണ്ഡ്യ. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അത്രയും കഴിവുള്ള മറ്റൊരു താരത്തെ ഇന്ത്യന്‍ നിരയില്‍ കണ്ടെത്തുക പ്രയാസമാണ്.

ഏറ്റവും ഒടുവിലായി മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം നേടിക്കൊടുത്തതിലും ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഈ ഐപിഎല്‍ സീസണില്‍ 15 ഇന്നിംഗ്‌സുകളില്‍ നിന്ന് താരം 402 റണ്‍സാണ് നേടിയത്. 191.42ന്റെ സ്‌ട്രൈക്ക് റേറ്റുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 91 റണ്‍സായിരുന്നു.  കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള 232 റണ്‍സ് ചേസ് ചെയ്യുന്നതിനിടെയായിരുന്നു ഈ വമ്പന്‍ പ്രകടനം. മത്സരം മുംബൈ ജയിച്ചില്ലെങ്കിലും വേറെ പല പ്രധാന മത്സരങ്ങളും വിജയിക്കുവാന്‍ താരം കാരണമായിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ താരം ടീമിലേക്ക് തിരിച്ചെത്തിയതും സെലക്ടര്‍മാര്‍ താരത്തിന്റെ മികവ് മനസിലാക്കിയതുകൊണ്ട് തന്നെയാണ്. ബൗളിംഗിലായാലും ബാറ്റിംഗിലായാലും പ്രതിസന്ധി ഘട്ടങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ താരത്തിന് കഴിയുന്നുണ്ട്.

ഏകദിനത്തില്‍ 45 മത്സരങ്ങളിലെ 29 ഇന്നിംഗ്‌സുകളില്‍ നിന്നായി 731 റണ്‍സാണ് താരത്തിനുള്ളത്. 83 റണ്‍സാണ് താരത്തിന്റെ ഏകദിനത്തിലെ മികച്ച റെക്കോര്‍ഡ്. ഏകദിനത്തില്‍ 44 വിക്കറ്റുകള്‍ താരം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 11 ടെസ്റ്റ് മത്സരങ്ങളും 38 ട്വന്റി മത്സരങ്ങളും, 66 ഐപിഎല്‍ മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍