UPDATES

കായികം

റിഷഭ് പന്ത് പതിവ് ആവര്‍ത്തിക്കുന്നു; ധോണി തിരിച്ചെത്തുമോ?

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റിയില്‍ ഷോര്‍ട്ട് എക്സിക്യൂഷനില്‍ പിഴച്ചാണ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞത്.

ബാറ്റിംഗിലെ സ്ഥിരത ഇല്ലായ്മ യുവതാരം റിഷഭ് പന്തിന് ടീമിലെ നിലനില്‍പിന് വെല്ലുവിളിയാകുകയാണ്. നായകന്‍ വിരാട് കോഹ്‌ലിയും  മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും പുതിയ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ് എന്നിവരുടെ മുന്നറിയിപ്പുണ്ടായിട്ടും ഇന്നലെയും താരം മികവ് കാണിച്ചില്ല. അഞ്ച് പന്തുകളും നാല് റണ്‍സും 11 മിനിറ്റും. ഇതായിരുന്നു താരത്തിന്റെ പ്രകടനം.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റിയില്‍ ഷോര്‍ട്ട് എക്സിക്യൂഷനില്‍ പിഴച്ചാണ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞത്. വിന്‍ഡിസിന്റെ ബിജോണ്‍ ഫോര്‍ടുയിനി എറിഞ്ഞ ഡെലിവറിയായിരുന്നു അത്. ലെഗ് സൈഡില്‍ ബൗണ്ടറി കണ്ടെത്താന്‍ എളുപ്പം കഴിയുന്ന സാഹചര്യം. ലെഗ് സൈഡിലെ 30 യാര്‍ഡില്‍ ഒരു ഫീല്‍ഡര്‍മാത്രമുള്ള സമയം കൃത്യമായി ആ ഫീല്‍ഡറുടെ കൈകളിലേക്ക് തന്നെ എത്തി പന്ത് വിക്കറ്റ് കളഞ്ഞു.  കരിയറിലെ ആദ്യ ട്വന്റി20 വിക്കറ്റ് ഫോര്‍ടുയിന്‍ അക്കൗണ്ടിലാക്കി.

ഈ വര്‍ഷം ട്വന്റി20യില്‍ പന്ത് കണ്ടെത്തിയ സ്‌കോറുകള്‍ 4,40, 28,3,1,0,4,65,4… ഇങ്ങനെയാണ് അതുകൊണ്ട് തന്നെ ബാറ്റിംഗിലെ സ്ഥിരത ഇല്ലായ്മ താരത്തിന്റെ ടീമിലെ നിലനില്‍പിനെ കാര്യമായി തന്നെ ബാധിക്കും. വെടിക്കെട്ട് ബാറ്റ്‌സമാന്‍ എന്ന പേരില്‍ എത്തിയ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോള്‍ മറ്റൊരു ഇന്നിങ്സില്‍ കൂടി പന്ത് പരാജയപ്പെട്ടതോടെ ധോനിയെ തിരികെ കൊണ്ടുവരണം എന്ന മുറവിളിയും ഉണ്ട്. 2019ല്‍ 9 മത്സരങ്ങളില്‍ നിന്ന് 21.28 ആണ് പന്തിന്റെ ബാറ്റിങ് ശരാശരി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍