UPDATES

കായികം

ഏകദിനത്തില്‍ 24 റണ്‍സിന് പുറത്തായി ഒമാന്‍ ടീം

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്ലന്‍ഡിന് കേവലം 3.2 ഓവര്‍ മാത്രമേ മത്സരം അവസാനിപ്പിക്കാന്‍ വേണ്ടിവന്നുള്ളൂ.

ലോകക്രിക്കറ്റില്‍ ടീമുകളുടെ നാണം കെട്ട പ്രകടനം പലപ്പോഴും അമ്പരിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകകപ്പില്‍  നിലവാരമുള്ളവര്‍ക്കുമാത്രം അവസരം നല്‍കാന്‍ തീരുമാനിച്ചത്. അടുത്തിടെ പല ലിസ്റ്റ് എ മത്സരങ്ങളിലും മറ്റും കുറഞ്ഞ സ്‌കോറില്‍ ടീമുകള്‍ പുറത്താകുന്നത് പതിവായിരിക്കുകയാണ്.

സ്‌കോട്ട്ലന്‍ഡിനെതിരായ ഒരു ഏകദിന മത്സരത്തില്‍ 24 റണ്‍സിനാണ് ഒമാന്‍ പുറത്തായത്. ആകെ ഒരു കളിക്കാരന്‍ മാത്രം രണ്ടക്കം കടന്നപ്പോള്‍ ഓപ്പണര്‍മാര്‍ റണ്‍സൊന്നും സ്‌കോര്‍ ചെയ്തില്ല. ഖവാര്‍ അലി 33 പന്തില്‍ 15 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മറ്റൊരു താരവും 5 റണ്‍സ് പോലും കടന്നില്ല. വൈഡിലൂടെ ലഭിച്ച 3 റണ്‍സ് ആണ് രണ്ടാമത്തെ ടോപ് സ്‌കോര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്ലന്‍ഡിന്  3.2 ഓവര്‍ മാത്രമേ മത്സരം അവസാനിപ്പിക്കാന്‍ വേണ്ടിവന്നുള്ളൂ. മാത്യു ക്രോസ് 11 പന്തില്‍ 10 റണ്‍സും കെയ്ലി കോട്സര്‍ 9 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 10 വിക്കറ്റിനായിരുന്നു സ്‌കോട്ട്ലന്‍ഡിന്റെ വിജയം. ലിസ്റ്റ് എ മത്സരത്തിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോര്‍ ആണ് ഒമാന്‍ നേടിയത്. 2007ല്‍ വെസ്റ്റിന്‍ഡീസിന്റെ അണ്ടര്‍ 19 ടീം 18 റണ്‍സിന് പുറത്തായതാണ് കുറഞ്ഞ സ്‌കോര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍