ഇതിഹാസ താരമായ ധോണിയെപ്പോലൊരാള്‍ക്ക് എപ്പോള്‍ വിരമിക്കണമെന്നും അറിയാമെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ക്ക് താല്കാലിക വിരാമം ആയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് സ്വയം പിന്മാറിയിരിക്കുകയാണ് താരം. രണ്ടു മാസത്തെ അവധി ആവശ്യപ്പെട്ടാണ് താരം സൈനിക സേവനത്തിനായി പോയത്. എന്നാല്‍ ഇതിന് ശേഷം ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോകകപ്പിലെ ബാറ്റിംഗ് മെല്ലെപ്പോക്കിനെ വിമര്‍ശനം നേരിട്ട താരം വിമര്‍ശനങ്ങള്‍ മറുപടിയായി തിരിച്ചെത്തുമോ? നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം. ഏകദിന ക്രിക്കറ്റിനോടും വിട പറയുമോ? അടുത്ത ഏകദിന ലോകകപ്പ് 2023 ലാണ് അതിന് മുന്നെ താരത്തിന്റെ വിരമിക്കല്‍ ഉണ്ടായേക്കും. അതേസമയം അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ധോണിക്ക് ടീമില്‍ ഇടം ലഭിച്ചേക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് ശേഷം തിരിച്ച് എത്തിയാലും ധോണിയെ തിരിച്ചെടുക്കാന്‍ സാധ്യത വളരെ കുറവാണ് ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യന്‍
എക്സ്പ്രസിനോട് പറഞ്ഞു.
ഒക്ടോബര്‍ 22 ന് ബിസിസിഐയുടെ തെരഞ്ഞെടുപ്പാണ്. പുതിയ സെലക്ഷന് കമ്മിറ്റി എത്തുന്നതോടെ ധോണിയുടെ കാര്യം നിര്‍ണായമാകും. കഴിഞ്ഞ ദിവസം വിന്‍ഡീസ് ടീം പ്രഖ്യാപന്നതിനിടെ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞത് ധോണി ടീമില്‍ നിന്ന് സ്വയം പിന്മാറുന്നതായി അറിയിച്ചെന്നാണ്. അദ്ദേഹം ഇപ്പോള്‍ ഫിറ്റല്ല. തിരക്കുകള്‍ കഴിഞ്ഞ് തിരിച്ചെത്തി ഫിറ്റ്നസ് തെളിയിച്ചാല്‍ ടീമില്‍ ഇടം നല്കുന്നരിനെ കുറിച്ച ആലോചിക്കാമെന്നുമാണ് എംഎസ്കെ പ്രസാദ് അറിയിച്ചത്. അടുത്ത ലോകകപ്പിന് മുന്നോടിയായി ഋഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ഷന് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ധോണിക്ക് പകരക്കാരനായി കീപ്പിംഗിലും ബാറ്റിംഗിലും കഴിവ് തെളിയിക്കാനുള്ള അവസരമാണ് പന്തിന് ഇത്. ഋഷഭ് പന്തായിരിക്കും ഇനിമുതല്‍ മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറാകുകയെന്നും ഋഷഭ് പന്തിന്റെ ജോലിഭാരം കൈകാര്യം ചെയ്യലാണ് ഇനിയുള്ള പ്രധാന ഉത്തരവാദിത്തമെന്നും പ്രസാദ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ധോണിയെപ്പോലെ ഒരു ഇതിഹാസ താരത്തിന് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. വിരമിക്കലിനെപ്പറ്റി ധോണിയുമായി ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ വിരമിക്കല്‍ തീരുമാനം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ഇതിഹാസ താരമായ ധോണിയെപ്പോലൊരാള്‍ക്ക് എപ്പോള്‍ വിരമിക്കണമെന്നും അറിയാമെന്നും എം എസ് കെ പ്രസാദ് പറഞ്ഞു. ലോകകപ്പിലെ ധോണിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പ്രസാദ് വ്യക്തമാക്കി.