UPDATES

കായികം

മൈതാനത്തെ വിവാദം സര്‍ഫ്രാസിനെ ബാധിച്ചില്ല; ലോകകപ്പില്‍ സര്‍ഫ്രാസ് തന്നെ പാക്‌ ടീമിനെ നയിക്കും

കഴിഞ്ഞ ഏകദിന പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വായോയെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലാണ് താരത്തെ ഐസിസി വിലക്കിയത്.

ദക്ഷിണാഫ്രിക്കന്‍ താരത്തെ വംശീയാധിക്ഷേപം നടത്തിയതിന്റെ പേരില്‍ നാലു മത്സരങ്ങളില്‍ വിലക്ക് നേരിട്ടെങ്കിലും ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ തഴയാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കമല്ല. ഐസിസി ഏകദിന ലോകകപ്പില്‍ സര്‍ഫ്രാസ് ടീമിനെ നയിക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സര്‍ഫ്രാസുമായി ചര്‍ച്ച ചെയ്ത ശേഷം പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക് ടീമിനെ തുടര്‍ന്നും സര്‍ഫ്രാസ് തന്നെ നയിക്കും. അദ്ദേഹത്തെ മാറ്റിയേക്കുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. ലോകകപ്പിനു മുമ്പ് ഓസ്ട്രേലിയക്കെതിരേ നടക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും സര്‍ഫ്രാസ് തന്നെയാണ് പാക് ക്യാപ്റ്റനെന്നും എഹ്സാന്‍ മാനി വിശദമാക്കി. പാക് ക്രിക്കറ്റിന് സര്‍ഫ്രാസ് നല്‍കിയ സംഭാവനകള്‍ വിസമരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏകദിന പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വായോയെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലാണ് താരത്തെ ഐസിസി വിലക്കിയത്. തുടര്‍ന്ന് നാല് ഏകദിനങ്ങളില്‍ നിന്നും താരത്തെ ഐസിസി വിലക്കുകയും ചെയ്തിരുന്നു. സംഭവത്തിനു പിന്നാലെ ഫെലുക്വായോട് പരസ്യമായി മാപ്പുപറഞ്ഞ സര്‍ഫ്രാസ് തന്റെ ട്വിറ്റര്‍ പേജിലൂടെയും ക്ഷമ ചോദിച്ചിരുന്നു. വിലക്ക് ലഭിച്ച ശേഷം താരത്തെ പാകിസ്താന്‍ നാട്ടിലേക്കു തിരിച്ചു വിളിക്കുകയും ചെയ്തു. 2017ലെ ചാംപ്യന്‍സ് ട്രോഫിയാണ് സര്‍ഫ്രാസിന് കീഴില്‍ പാകിസ്താന്‍ ആദ്യമായി കളിച്ച വലിയ ടൂര്‍ണമെന്റ്. ചിരവൈരികളായ ഇന്ത്യയെ തോല്‍ച്ചിപ്പ് ചരിത്രത്തില്‍ ആദ്യമായി പാക് ടീമിന് കിരീടം നേടിക്കൊടുക്കാനും അദ്ദേഹത്തിനായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍