UPDATES

കായികം

ബോള്‍ട്ടിന്റെ ഹാട്രിക്കില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍ : ന്യൂസിലൻഡിന്റെ ജയം 47 റൺസിന്‌

85/6 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയ പാക്കിസ്ഥാന്‍ പിന്നീട് സര്‍ഫ്രാസ് അഹമ്മദിന്റെയും ഇമാദ് വസീമിന്റെയും പിന്‍ബലത്തില്‍ ഏഴാം വിക്കറ്റില്‍ 103 റണ്‍സ് നേടി

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക് ഷോക്കില്‍ താളം തെറ്റിയ പാക്കിസ്ഥാന് ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ 47 റണ്‍സിന്റെ തോല്‍വി. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 267 റണ്‍സ് പിന്‍തുടര്‍ന്ന പാക്കിസ്ഥാന്‍ 47.2 ഓവറില്‍ ഓള്‍ഔട്ടായി.

267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു ബോള്‍ട്ടിന്റെ ഹാട്രിക്ക് പിറന്നത്. സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ് എന്നിവരാണ് ബോള്‍ട്ടിന്റെ തുടര്‍ച്ചയായ പന്തുകളില്‍ വീണത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ സമനെ ബൗള്‍ഡാക്കിയാണ് ബോള്‍ട്ട് തുടങ്ങിയത്. മൂന്നാം പന്തില്‍ ബാബര്‍ അസമിനെ സ്ലിപ്പില്‍ റോസ് ടെയ്ലറുടെ കൈകളിലെത്തിച്ച ബോള്‍ട്ട് നാലാം പന്തില്‍ ഹഫീസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹാട്രിക്ക് തികച്ചു. ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ഓവര്‍ കഴിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ 8/3 എന്ന നിലയിലായി. ഡാനി മോറിസണും ഷെയ്ന്‍ ബോണ്ടിനും ശേഷം ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറാണ് ബോള്‍ട്ട്.

എട്ടിന് മൂന്ന് എന്ന നിലയില്‍ നിന്ന് 71 ന് മൂന്ന് എന്ന നിലയിലേക്ക് എത്തിയെങ്കിലും പാക്കിസ്ഥാന്‍ പിന്നെയും തകര്‍ന്നടിയുകയായിരുന്നു. 85/6 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയ പാക്കിസ്ഥാന്‍ പിന്നീട് സര്‍ഫ്രാസ് അഹമ്മദിന്റെയും ഇമാദ് വസീമിന്റെയും പിന്‍ബലത്തില്‍ ഏഴാം
വിക്കറ്റില്‍ 103 റണ്‍സ് നേടിയെങ്കിലും 64 റണ്‍സില്‍ നില്‍ക്കെ സര്‍ഫ്രാസിനെ ഗ്രാന്‍ഡ്‌ഹോം മടക്കി. സര്‍ഫ്രാസ് പുറത്തായ ശേഷം അര്‍ധശതകം പൂര്‍ത്തിയാക്കി ഇമാം വസീമും മടങ്ങി. തുടര്‍ന്ന് ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, എന്നിവരും പുറത്തായി ഇതോടെ പാക്കിസ്ഥാന്‍ തോല്‍വി ഉറപ്പിച്ചു.

ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും മൂന്നു വിക്കറ്റും, കോളിന്‍ ഗ്രാം രണ്ടും, സൗത്തി, ഇഷ് സോഡി എന്നിവര്‍ ഒന്ന് വീതം വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് റോസ് ടെയ്‌ലറുടെയും(80), ടോം ലഥാമിന്റെയും(68) ആര്‍ധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍