UPDATES

കായികം

ഏഷ്യാകപ്പ് ക്രിക്കറ്റ് പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കും: ടീം ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കുമോ?

പാക്കിസ്ഥാനില്‍വെച്ച് ശ്രീലങ്കന്‍ ടീമിനുനേരെ തീവ്രവാദ ആക്രമണം ഉണ്ടായശേഷം പ്രമുഖ ടീമുകള്‍ അവിടെ ക്രിക്കറ്റ് കളിക്കുന്നതിന് എതിര്‍പ്പ് അറിയിച്ചിരുന്നു.

ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) യോഗത്തില്‍ തീരുമാനം. എസിസി പ്രസിഡന്റ് നസ്മുള്‍ ഹസാനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. 2020 ല്‍ നടക്കുന്ന നടക്കുന്ന ഏഷ്യ കപ്പിന്റെ ചുമതലയാണ് പാക്കിസ്ഥാന് നല്‍കിയിരിക്കുന്നത്. അതേസമയം, ടൂര്‍ണമെന്റിന്റെ വേദി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്നും ടൂര്‍ണമെന്റ് യുഎഇയില്‍ നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് റിപോര്‍ട്ടുകള്‍.

2018ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് ഇന്ത്യയിലായിരുന്നു നടക്കേണ്ടിയിരുന്നത് എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍ പിന്മാറ്റ ഭീഷണിയുയര്‍ത്തിയതോടെ ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് മത്സരങ്ങളുടെ വേദിയാക്കിയാല്‍ ഇന്ത്യയുള്‍പ്പെടെ എതിര്‍പ്പ് അറിയിക്കാനും സാധ്യതയുണ്ട്.   ടൂര്‍ണമെന്റിന്റെ ചുമതല പാക്കിസ്ഥാന് നല്‍കിയിരിക്കുന്നതിനാല്‍ മത്സരങ്ങള്‍ എവിടെ നടത്തണമെന്ന് പാക്കിസ്ഥാന് തീരുമാനിക്കാം. 2020 സപ്തംബറില്‍ നടക്കുന്ന ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലാണ് നടത്തുക. 2020ലെ ടി20 ലോകകപ്പിന് മുന്നോടിയായിരിക്കും ടൂര്‍ണമെന്റ്.

പാക്കിസ്ഥാനില്‍വെച്ച് ശ്രീലങ്കന്‍ ടീമിനുനേരെ തീവ്രവാദ ആക്രമണം ഉണ്ടായശേഷം പ്രമുഖ ടീമുകള്‍ അവിടെ ക്രിക്കറ്റ് കളിക്കുന്നതിന് എതിര്‍പ്പ് അറിയിച്ചിരുന്നു. യുഎഇ ആണ് പാക്കിസ്ഥാന്‍ ഹോം ഗ്രൗണ്ടായി കണക്കാക്കി മത്സരങ്ങളില്‍ വേദിയാകുന്നത്. അതുകൊണ്ടു  ഇത്തവണയും ഏഷ്യാകപ്പ് യുഎഇയില്‍ തന്നെ നടത്താന്‍ സാധ്യതയേറെയാണ്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ അന്തിമ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍