UPDATES

കായികം

പാക്കിസ്ഥാനെതിരായ തോല്‍വി; ഓസ്‌ട്രേലിയന്‍ ടിമംഗങ്ങള്‍ക്ക് ചവിട്ടാണ് വേണ്ടതെന്ന് ഷെയ്ന്‍ വോണ്‍

പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ സമനില നേടിയെങ്കിലും  ഓസീസ് രണ്ടാം മത്സരത്തില്‍ 373 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട ഓസീസ് ടീമിന്റെ പ്രകടനത്തില്‍ നിരാശ അറിയിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. പാക്കിസ്ഥനെതിരെ ഒാസ്‌ട്രേലിയയുടേത് ഒരു ശരാശരി പ്രകടനം മാത്രമായിരുന്നു. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ടീമംഗങ്ങള്‍ക്ക് പിന്നില്‍ നിന്നൊരു ചവിട്ട് അത്യാവശ്യമാണെന്നാണ് ഷെയന്‍ വോണ്‍ പറയുന്നത്.

പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ സമനില നേടിയെങ്കിലും  ഓസീസ് രണ്ടാം മത്സരത്തില്‍ 373 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. രണ്ട് മത്സരങ്ങളും ടീമിന്റെ സാധാരണമായ ഒരു പ്രകടനമയേ കാണാന്‍ സാധിക്കുള്ളു.

വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മിച്ചല്‍ മാര്‍ഷിനു നേരെയാണ് വോണ്‍ കൂടുതല്‍ അമ്പ് എയ്യുന്നത്. ‘മിച്ചല്‍ ടീമില്‍ കഴിവു തെളിയിച്ചിട്ടുള്ള താരമാണെന്ന് പരമ്പരയ്ക്ക് മുന്‍പേ തനിക്ക് തോന്നിയിരുന്നില്ല. ഇത് തികച്ചും വ്യത്യസ്തമായ ഒരു സെലക്ഷനായിരുന്നു. ഉപനായകനായി താരത്തെ തെരഞ്ഞടുത്തത് അവിശ്വസനീയമാണ്. ഓള്‍റൗണ്ടറായ താരത്തിന്റെ ബാറ്റിംഗ് ശരാശരി 26 മാത്രം. മാര്‍ഷ് സഹോദരന്‍മാരുടെ വലിയ ആരാധകനാണ് താന്‍. എന്നാല്‍ ഇരുവരും റണ്‍സ് കണ്ടെത്തണം. അതിന് കഴിയുന്നില്ലെങ്കില്‍ ഫോമിലുള്ള മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും’ വോണ്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ അടിസ്ഥാനം ക്ലബ്, ഫസ്റ്റ് ക്ലാസ്, ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളാണെന്നും വോണ്‍ വ്യക്തമാക്കി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ടീം ഉയര്‍ത്തെഴുന്നേല്‍ക്കണ്ട സമയമയി ഷെയ്ന്‍ വോണ്‍ പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും വിലക്കിലായ ശേഷം ഓസീസ് ടീമിന് മറ്റൊരു ഓപ്പണര്‍ ബന്‍ക്രോഫ്റ്റിനും വിലക്ക് ലഭിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്നും സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസം വിലക്കും ബന്‍ക്രോഫ്റ്റിന് ഒമ്പത് മാസം വിലക്കുമാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍