UPDATES

കായികം

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ മകള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ കളിച്ചതിന് ശേഷമാണ് മകളുടെ മരണ വാര്‍ത്ത ആസിഫ് അറിയുന്നത്.

പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ആസിഫ് അലിയുടെ രണ്ടു വയസുകാരിയായ മകള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. അമേരിക്കയില്‍ കാന്‍സറിനെതിരെയുള്ള ചികിത്സയിലായിരുന്ന  ആസിഫ് അലിയുടെ മകള്‍ നൂര്‍ ഫാത്തിമയാണ് മരിച്ചത്. ഇംഗ്ലണ്ട് പാക് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലുള്ള താരം
മകളുടെ മരണത്തെത്തുടര്‍ന്ന് ഉടന്‍ മടങ്ങിയേക്കും. മകള്‍ കാന്‍സര്‍ രോഗത്തിന്റെ നാലാം സ്റ്റേജിലാണെന്നും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടു പോകുകയാണെന്നും താരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മരണ വാര്‍ത്ത പാക്കിസ്ഥാന്‍ ടീം മാനേജര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദു:ഖ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത് .പാക് ക്രിക്കറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സഹതാരത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ കളിച്ചതിന് ശേഷമാണ് മകളുടെ മരണ വാര്‍ത്ത ആസിഫ് അറിയുന്നത്. മത്സരത്തില്‍  22 റണ്‍സാണ് താരം നേടിയത്. മത്സരം 54 റണ്‍സിനാണ് പാക്കിസ്ഥാന്‍ കൈ വിട്ടത്. പാക്കിസ്ഥാനായി ആസിഫ് അലി 16 ഏകദിനങ്ങളിലാണ് ഇറങ്ങിയത്. 342 റണ്‍സും നേടിയിട്ടുണ്ട്. ലോകകപ്പിനുള്ള അവസാന ടീമിലേക്ക് ആസിഫിന് ഇടം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. മകളുടെ മരണത്തോടെ ആസിഫ് ലോകകപ്പില്‍ കളിക്കുന്നത് സംശയത്തിലായിരിക്കുകയാണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍