UPDATES

കായികം

ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ സ്മാര്‍ട്ട് വിക്കറ്റ് കണ്ടുപിടുത്തവുമായി പാകിസ്ഥാന്‍ കമ്പനി

ക്രിക്കറ്റില്‍ അമ്പയര്‍മാര്‍ക്ക് വരുന്ന പിഴവുകള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഈ കണ്ടുപിടുത്തും ഒരു പക്ഷെ പ്രയോജനം ചെയ്‌തേക്കാം

ലോകത്ത് ഏറെ പ്രശസ്തി നേടിയ കായിക ഇനം എന്ന നിലയില്‍ ക്രിക്കറ്റ് ലോകത്ത് കണ്ടുപിടുത്തങ്ങളും പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നു വരവും സാധാരണയായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ആരാധകര്‍ ധാരാളമുള്ള ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഐസിസി താത്പര്യം കാണിക്കാറുമുണ്ട്. ഇപ്പോഴിതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിക്കറ്റിലെ നോബോളുകള്‍ കണ്ടെത്താനുള്ള സ്മാര്‍ട്ട് വിക്കറ്റ് കണ്ടുപിടുത്തവുമായി പാകിസ്ഥാന്‍ കമ്പനിയായ നോയ് റിക്ക് രംഗത്തു വന്നിരിക്കുകയാണ്.

ക്രിക്കറ്റില്‍ അമ്പയര്‍മാര്‍ക്ക് വരുന്ന പിഴവുകള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഈ കണ്ടുപിടുത്തും ഒരു പക്ഷെ പ്രയോജനം ചെയ്‌തേക്കാം. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ സ്മാര്‍ട്ട് വിക്കറ്റ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. വിക്ക്ട്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് സ്റ്റമ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. ത്രീ ഡി ക്യാമറയും, മിന്നിത്തിളങ്ങുന്ന എല്‍ ഇ ഡി യും ഈ സ്റ്റമ്പിന്റെ പ്രത്യേകതയാണ്. ഒരു സ്മാര്‍ട്ട് വാച്ചിലൂടെ സ്റ്റമ്പില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അമ്പയര്‍മാരിലേക്കെത്തുകയും, അത് വഴി സമയമൊട്ടും കളയാതെ അവര്‍ക്ക് തീരുമാനങ്ങളെടുക്കാനും പറ്റും. സ്മാര്‍ട്ട് വാച്ചും, സ്മാര്‍ട്ട് സ്റ്റമ്പും പരസ്പരം കണക്ട് ചെയ്തായിരിക്കും ഇരിക്കുക. അത് കൊണ്ടു തന്നെ സ്മാര്‍ട്ട് സ്റ്റമ്ബില്‍ നിന്നുള്ള സന്ദേശങ്ങള്‍ കൃത്യമായി അമ്ബയര്‍മാരുടെ കൈവശമുള്ളസ്മാര്‍ട്ട് വാച്ചുകളിലേക്കെത്തിക്കൊണ്ടിരിക്കും.

ക്രിക്കറ്റില്‍ നിരന്തരം അംമ്പയറമാര്‍ക്ക് പിഴവുകള്‍ സംഭവിക്കുകയും നോ ബോള്‍ വിവാദങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ കണ്ടുപിടിത്തം കൂടുതല്‍ കൃത്യതയും സമയ ലാഭവും ഉണ്ടാക്കിയേക്കും. പരീക്ഷണടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌വിക്കറ്റ് സംവിധാനം തൃപ്തികരമെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ഇത് പ്രാവര്‍ത്തികമാക്കിയേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍