UPDATES

കായികം

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഹര്‍ദിക് പാണ്ഡ്യക്ക് തിരിച്ചടി; താരത്തെ കമ്പനികള്‍ കൈയ്യൊഴിയുന്നു

ഇരുവരേയും വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൊഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇരുവരുടെയും ഭാഗത്തു നിന്ന് പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് ഉണ്ടായതെന്നാണ് കൊഹ്‌ലിയുടെ വിമര്‍ശനം.

സ്വകാര്യ ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബിസിസിഐയില്‍ നിന്ന് നടപടി നേരിട്ട ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും തിരിച്ചടി. പരസ്യ വിപണിയില്‍ നിന്ന് പാണ്ഡ്യയെ കമ്പനികള്‍ കൈയ്യൊഴിയുന്നതായാണ് റിപോര്‍ട്ടുകള്‍. ഷേവിങ് ഉല്‍പ്പന്നങ്ങളുടെ കമ്പനിയായ ജില്ലെറ്റ് മാച്ച്3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കമ്പനിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ മറ്റൊരു ഇന്ത്യന്‍ താരമായ കെ.എല്‍ രാഹുലിനും സമാനമായ തിരിച്ചടികള്‍ നേരിടുന്നു. പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്റെയും സ്‌പോണ്‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരായെന്ന സൂചനകളുണ്ട്. ഏഴു ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യ നിലവില്‍ സഹകരിക്കുന്നത്. മറ്റു ബ്രാന്‍ഡുകള്‍ കൂടി സമാന നടപടി സ്വീകരിച്ചാല്‍ ഇരുതാരങ്ങളുടെയും പരസ്യമൂല്യം ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീ വിരുദ്ധമായ രീതിയിലുള്ള പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഇരുതാരങ്ങള്‍ക്കുമെതിരെ ബി.സി.സി.ഐ നടപടി സ്വീകരിച്ചത്. ഇരുവരേയും വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൊഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇരുവരുടെയും ഭാഗത്തു നിന്ന് പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് ഉണ്ടായതെന്നാണ് കൊഹ്‌ലിയുടെ വിമര്‍ശനം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍