ധോണിയോടുള്ള ആരാധന മൂത്ത് തന്റെ റസ്റ്റോറന്റില്‍ എത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയാണ് ഈ ആരാധകന് ശ്രദ്ധിക്കപ്പെടുന്നത്.
ആരാധകര്‍ ഏറെയുള്ള താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. മൈതാനത്തും പരിശീലന സമയങ്ങളിലും തന്നെ തേടി എത്തുന്ന ആരാധകരെ വേണ്ട വിധം പരിഗണിക്കാറുമുണ്ട് ധോണി. ഇപ്പോഴിത ധോണിയുടെ ഒരു കടുത്ത ആരാധകനെ കുറിച്ചുള്ള റിപോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. ധോണിയോടുള്ള ആരാധന മൂത്ത് തന്റെ റസ്റ്റോറന്റില്‍ എത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയാണ് ഈ ആരാധകന് ശ്രദ്ധിക്കപ്പെടുന്നത്.
മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധകനായ ശംഭു ബോസ് പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിലാണ് റസ്റ്റോറന്റ് നടത്തുന്നത്. 32കാരനും തലയുടെ ആരാധകനുമായ ശംഭുവിന്റെ ഹോട്ടലിന്റെ പേര് ‘എംഎസ് ധോണി ഹോട്ടല്‍’ എന്നാണ്. ധോണിയെ ആരാധിക്കുന്നവര്‍ക്കെല്ലാം നിറയെ ഭക്ഷണം കഴിച്ച് ഇവിടെ നിന്ന് മടങ്ങാം. ശംഭു ബോസിന്റെ ഹോട്ടലിലെ ചുവരുകള്‍ നിറയെ ധോണിയുടെ ചിത്രങ്ങളാണ്.
”ധോണിയോട് തനിക്ക് വലിയ ആരാധനായാണ്, ധോണിയെ പോലെ അദ്ദേഹം മാത്രമെ ഉള്ളു. അദ്ദേഹത്തിന്റെ വഴി, അദ്ദേഹത്തിന്റെ കളിക്കുന്ന ശൈലി ഇതൊക്കെ തന്നെ ആകര്‍ഷിച്ചു. ധോണി തനിക്കെന്നും പ്രചോദനമാണെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും ശംഭു പറയുന്നു. എന്റെ വീട്ടിലുള്ള ഒരാളെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത്.
ഒരിക്കലെങ്കിലും ധോണിയെ നേരില്‍ കണ്ട് അദ്ദേഹത്തോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നേരില്‍ പോയി കാണാനുള്ള സാമ്പത്തിക ചുറ്റുപാടിലല്ല. എന്നാല്‍ ഒരിക്കല്‍ തന്റെ സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ 32കാരന് പറയുന്നു. ഒരിക്കല്‍ നേരില്‍ കണ്ട് തന്റെ ഈ ചെറിയ ഹോട്ടലിലേക്ക് അദ്ദേഹത്തെ ക്ഷണിക്കും ശംഭു പറഞ്ഞു.
രൂക്ഷമായ രാഷ്ട്രീയ സംഘര്‍ഷത്തിനൊപ്പം ഡോക്ടര്‍മാരുടെ സംസ്ഥാനവ്യാപക സമരവും: ബംഗാള്‍ കത്തുന്നു